Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ്യാപക പരിശോധനയുമായി...

വ്യാപക പരിശോധനയുമായി ഖത്തർ പരിസ്ഥിതി മന്ത്രാലയം; കണ്ടെത്തിയത് 332 പരിസ്ഥിതി നിയമലംഘനങ്ങൾ

text_fields
bookmark_border
വ്യാപക പരിശോധനയുമായി ഖത്തർ പരിസ്ഥിതി മന്ത്രാലയം; കണ്ടെത്തിയത് 332 പരിസ്ഥിതി നിയമലംഘനങ്ങൾ
cancel

ദോഹ: രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ നടത്തിയ വ്യാപക പരിശോധനയിൽ നിരവധി പരിസ്ഥിതി നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയത്.

വന്യജീവി -പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന വൈൽഡ് വേസ്റ്റ് മോണിറ്ററിങ് പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളൽ, ഉപേക്ഷിക്കപ്പെട്ട ഫാമുകൾ, ഉപയോഗശൂന്യമായ വാഹനങ്ങൾ തുടങ്ങി 332ലേറെ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തി റിപ്പോർട്ട് തയാറാക്കിയിട്ടുണ്ടെന്നും, അടിയന്തരമായി ഇവ നീക്കം ചെയ്യാൻ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ministry of environmentViolationsEnvironmentalqatar​
News Summary - പരിസ്ഥിതി നിയമലംഘനങ്ങൾ കണ്ടെത്താൻ ഖത്തർ പരിസ്ഥിതി മന്ത്രാലയം
Next Story