തംഹീദുല്‍ മര്‍അ' പരീക്ഷ പഠിതാക്കളുടെ സംഗമവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി
text_fieldsദോഹ: ഖത്തര്‍ ചാരിറ്റിയുടെ ബ്രാഞ്ച് ആയ ഫ്രൻറ്സ് കള്‍ച്ചറല്‍ സെൻററിെൻറ കീഴില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടത്തി വരുന്ന ‘തംഹീദുല്‍ മര്‍അ’ കോഴ്സിെൻറ പഠിതാക്കളുടെ സംഗമവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഖത്തര്‍ ചാരിറ്റി ഹാളില്‍ നടന്നു. പ്രഥമ അഞ്ചു റാങ്കു ജേതാക്കള്‍ക്കും 11 ഉന്നത മാര്‍ക്ക് നേടിയവര്‍ക്കും ഉപഹാരങ്ങളും പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. തംഹീദുല്‍ മര്‍അ കോര്‍ഡിനേറ്റര്‍ ശൈബാന നജീബിെൻറ സ്വാഗതത്തോടെ ആരംഭിച്ച പരിപാടിയില്‍ െഎ.െഎ.എ വനിതാ വൈസ് പ്രസിഡൻറ് മെഹര്ബാന് കെ. സി അധ്യക്ഷത വഹിച്ചു. ഖത്തര്‍ ചാരിറ്റി റയ്യാന്‍ മാനേജര്‍ ജവാഹിര്‍ മാനിഅ ഉത്ഘാടനം നിര്‍വഹിച്ചു.
എഫ്.സി.സി ഡയറക്ടര്‍ ഹബീബ് റഹ്മാന് കോഴ്സിനെകുറിച്ചുള്ള പ്രഭാഷണവും െഎ.പി.എച്ച് വിജ്ഞാനകോശം എക്സിക്യൂട്ടീവ് എഡിറ്റര്‍ ഡോ. എ.എ. ഹലീം ‘ഖുര്‍ആനും ജീവിതവും’ എന്ന വിഷയത്തിലുള്ള മുഖ്യ പ്രഭാഷണവും എ.െഎ.എ വൈസ് പ്രസിഡൻറ് എം.സ് അബ്ദുല്‍ റസാഖ് ആശംസ പ്രസംഗവും നടത്തി. തുടര്‍ന്ന് ജസീന ഹുസൈന്, സുബൈദ മുസ്തഫ എന്നിവര്‍ പഠനാനുഭവം പങ്കുവെച്ചു. മെയ് 12 നു ബര്‍വ, അല്‍ഖോര്‍, ദുഖാന് എന്നിവിടങ്ങളിലായി നടന്ന പരീക്ഷയില്‍ 160 ഓളം സ്ത്രീകളാണ് പങ്കെടുത്തത്.ഖത്തറിെൻറവിവിധ ഭാഗങ്ങളിലില്‍ 16 സെൻറുകളിലായി ഖുര്‍ആന്‍, ഫിഖ്ഹ്, ഹദീസ് എന്നീ വിഷയങ്ങളില്‍ മികച്ച അധ്യാപകരുടെ കീഴില്‍ 300 ഓളം പഠിതാക്കളാണ് ഈ കോഴ്സ് പ്രയോജനപ്പെടുത്തിയത്.
നദീറ മന്‍സൂര്‍ ഒന്നാം റാങ്കും, സജിത യു, സാബിറ ഷംസീര്‍, താഹിറ കാസ്സിം എന്നിവര്‍ രണ്ടാം റാങ്കും, സമീന ഹാരിസ്, സുബൈദ മുസ്തഫ ടി.കെ. എന്നിവര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. അനീസ അബ്ദുല്‍ ഖരീം, റസീന വല്ലഞ്ചിറ, ഷംല ഷാഫി, ആയിഷ ഷാനിദ്,ജസീല ഷമീര്‍, ഷാഹിദ ജാസ്മിന്, ജസീന എം ഹുസൈന്, റുഷ്ദ സഫറുല്ല, ഇബ്രിത ശിഹാബുദ്ദീന്, നസീബ സാദത്ത് എന്നിവര്‍ മികച്ച അടുത്ത സ്ഥാനങ്ങള്‍ കരസ്ഥമാക്കി.പ്രവാസി സ്ത്രീകളുടെ ഇസ്ലാമിക വിദ്യാഭ്യാസത്തിലെ ഉന്നമനം ലക്ഷ്യമാക്കിയുളള 'തംഹീദുല്‍ മര്‍അ' കോഴ്സിന്റെ അടുത്ത അധ്യയന വര്‍ഷം വരുന്ന ഒക്ടോബറില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
