ഖത്തർ ചാരിറ്റി ഉദ്ഹിയ്യത്ത് പദ്ധതിയിൽ ഒമ്പത് ലക്ഷം ഗുണഭോക്താക്കൾ
text_fieldsബംഗ്ലാദേശിൽ വിവിധ ഭാഗങ്ങളിൽ ഖത്തർ ചാരിറ്റി ഉദ്ഹിയ്യത്ത് പദ്ധതിയിൽ ബലിമാംസം വിതരണം ചെയ്യുന്നു
ദോഹ: ബലിപെരുന്നാൾ ദിനങ്ങളിൽ ലോകമെമ്പാടുമുള്ള നിർധന കുടുംബങ്ങൾക്ക് ആശ്വാസവുമായി ഖത്തർ ചാരിറ്റിയുടെ 'ദി ഗ്രേറ്റെസ്റ്റ് ഡേയ്സ്' കാമ്പയിൻ. ഖത്തർ ഉൾപ്പെടെ 43 രാജ്യങ്ങളിലായി നടപ്പാക്കിയ ഉദ്ഹിയ്യത്ത് പദ്ധതിയിലൂടെ 45,763 മൃഗങ്ങളെയാണ് ബലിയറുത്തത്. ഏകദേശം മൂന്നു കോടി ഖത്തർ റിയാൽ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയിലൂടെ ഒമ്പത് ലക്ഷത്തിലധികം ഗുണഭോക്താക്കൾക്കാണ് ബലി മാംസം എത്തിക്കാൻ സാധിച്ചതെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു. പ്രതീക്ഷിച്ചതിലും മികച്ച പിന്തുണയാണ് ഇത്തവണ കാമ്പയിന് ലഭിച്ചത്. പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 3,113 ബലിമൃഗങ്ങളെ അധികമായി സംഭാവനയായി ലഭിച്ചു.
പ്രതിസന്ധികളും ആഭ്യന്തര പ്രശ്നങ്ങളും നേരിടുന്ന ഫലസ്തീൻ, സൊമാലിയ, സിറിയ, കെനിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഖത്തറിന് പുറത്ത് പ്രധാനമായും ബലിമൃഗങ്ങളെ വിതരണം ചെയ്തത്. ഖത്തറിൽ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ, അനാഥർ, വിധവകൾ, വിവാഹമോചിതരായ സ്ത്രീകൾ, തടവുകാരുടെ കുടുംബങ്ങൾ എന്നിവർക്കാണ് ബലിപെരുന്നാൾ മാംസം വിതരണം ചെയ്തത്. ലോകമെമ്പാടുമുള്ള 33ലധികം രാജ്യങ്ങളിലെ ഖത്തർ ചാരിറ്റിയുടെ ഫീൽഡ് ഓഫിസുകളുടെയും പ്രാദേശിക സംഘടനകളുടെയും കൂട്ടായ പ്രവർത്തനവും മുൻകൂട്ടിയുള്ള ആസൂത്രണത്തിലൂടെയുമാണ് പദ്ധതി വിജയകരാമയി നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

