ദോഹ: കേരളത്തിലെ പ്രളയക്കെടുതിയിൽ സഹായമെത്തിക്കുന്നതിനു ഖത്തർ ചാരിറ്റി കാമ്പയിൻ തുടങ്ങി. കേരളത്തിലേക്ക് വിവിധ സഹായങ്ങൾ എത്തിക്കാനുള്ള ഫണ്ട് ശേഖരണമാണ് തുടങ്ങിയത്. ഖത്തർ ചാരിറ്റിയുടെ https://www.qcharity.org/en/qa/campaign?campaignId=178 എന്ന വെബ്സൈറ്റ് ലിങ്കിൽ കയറിയാൽ വിവരങ്ങൾ ലഭ്യമാണ്. വീട്, വസ്ത്രങ്ങൾ, ഭക്ഷണം, മറ്റു ഉപകരണങ്ങൾ തുടങ്ങിയവക്കായി സഹായം നല്കാൻ താല്പര്യമുള്ളവർക്കായി പ്രത്യേക കോളം സൈറ്റിൽ ഉണ്ട്. അതതു സമയങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന ദുരന്തങ്ങളിൽ ഖത്തർ ചാരിറ്റി വൻ സഹായങ്ങളാണ് നൽകി വരുന്നത്. ഖത്തർ സർകാരിന്റെ ഔദ്യോഗിക സേവന-സഹായ വിഭാഗമാണ് ഖത്തർ ചാരിറ്റി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2018 2:47 PM GMT Updated On
date_range 2019-02-19T11:29:59+05:30പ്രളയം: ഖത്തർ ചാരിറ്റി കാമ്പയിൻ തുടങ്ങി
text_fieldsNext Story