ഖത്തർ ചാരിറ്റി സ്കൂൾ തല മത്സരം; രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsദോഹ: ഖത്തർ ചാരിറ്റി സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വിവിധ മത്സരങ്ങളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്കൂളുകളിലെയും വിദ്യാർഥികൾക്ക് മത്സരിക്കാം.
കിഡ്സ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് കെ.ജി മുതൽ 12ാം തരം വരെയുള്ള വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തുന്നത്. കിഡ്സ് ഒന്നിൽ കെ.ജി വൺ, കെ.ജി ടു വിദ്യാർഥികൾക്കായി ജോയിൻ ദി ഡോട്, കളറിങ്, ആക്ഷൻ സോങ് മത്സരങ്ങൾ. കിഡ്സ് രണ്ട് വിഭാഗത്തിൽ ഒന്ന്, രണ്ട് ക്ലാസുകാർക്ക് പങ്കെടുക്കാം.
ചിത്രരചന, കളർ, സ്റ്റോറി ടെല്ലിങ്. സബ് ജൂനിയർ (ഗ്രേഡ് 3,4) വിഭാഗങ്ങളിൽ അറബി, ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിൽ മത്സരിക്കാം. കവിതാലാപനം, കംപ്ലീറ്റ് പിക്ചർ, ആൻഡ് കളർ എന്നിവയാണ് മത്സരങ്ങൾ. ജൂനിയർ വിഭാഗത്തിൽ ഗ്രേഡ് അഞ്ച് മുതൽ ഏഴ് വരെയും, സീനിയർവിഭാഗത്തിൽ കാറ്റഗറി ഒന്നിൽ ഗ്രേഡ് 8,9,10, കാറ്റഗറി രണ്ടിൽ 11,12 ക്ലാസുകാർക്കും മത്സരിക്കാം.
നവംബർ ഏഴിന് മുമ്പായി രജിസ്ട്രേഷൻ പൂർത്തിയാക്കണം. പത്ത് റിയാലാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷൻ ലിങ്ക്: https://qch.qa/school-competition2023

