Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right35 ല​ക്ഷം...

35 ല​ക്ഷം ഫ​ല​സ്തീ​നി​ക​ളി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ചു

text_fields
bookmark_border
distributing food
cancel
camera_alt

ഖ​ത്ത​ർ ചാ​രി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഗ​സ്സ​യി​ൽ റ​മ​ദാ​നി​ൽ ഭ​ക്ഷ്യ​വി​ത​ര​ണം ന​ട​ത്തു​ന്നു

ദോ​ഹ: ഇ​സ്രാ​യേ​ലി​ന്റെ ആ​​ക്ര​മ​ണ​വും ഉ​പ​രോ​ധ​വും ദു​രി​ത​ത്തി​ലാ​ക്കി​യ ഗ​സ്സ​യു​ടെ വി​ശ​പ്പ​ട​ക്കി ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ റ​മ​ദാ​ൻ കാ​മ്പ​യി​ൻ. ഒ​രു മാ​സം നീ​ണ്ട ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ 35 ല​ക്ഷം ഫ​ല​സ്തീ​നി​ക​ളി​ലേ​ക്കാ​ണ് ഖ​ത്ത​ർ ചാ​രി​റ്റി സ​ഹാ​യ​മെ​ത്തി​ച്ച​ത്. വി​ശു​ദ്ധ മാ​സ​ത്തി​ൽ ശേ​ഖ​രി​ച്ച സം​ഭാ​വ​ന​ക​ൾ കൊ​ണ്ട് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ധാ​ന്യ​പ്പൊ​ടി​യും മ​റ്റു​മു​ൾ​പ്പെ​ടെ 32 ല​ക്ഷം കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യും 14.9 ദ​ശ​ല​ക്ഷം റി​യാ​ൽ ചെ​ല​വ​ഴി​ച്ച​താ​യും ഖ​ത്ത​ർ ചാ​രി​റ്റി ‘എ​ക്സ്’ പ്ലാ​റ്റ്ഫോം വ​ഴി അ​റി​യി​ച്ചു.

ഇ​സ്രാ​യേ​ലി​ന്റെ തു​ട​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ശു​ദ്ധ മാ​സ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ സ​മ​യ​ത്താ​ണ് ഖ​ത്ത​ർ ചാ​രി​റ്റി റ​മ​ദാ​ൻ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച​ത്. ഗ​സ്സ​യി​ൽ മാ​ത്രം ഖ​ത്ത​ർ ചാ​രി​റ്റി ന​ട​ത്തി​യ ‘ഫീ​ഡ് ദി ​ഫാ​സ്റ്റി​ങ്’ സം​രം​ഭം മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. ഫ​ല​സ്തീ​ന് പു​റ​മെ ഖ​ത്ത​ർ ചാ​രി​റ്റി റ​മ​ദാ​ൻ കാ​മ്പ​യി​ന് വേ​ണ്ടി സ​മാ​ഹ​രി​ച്ച സം​ഭാ​വ​ന​ക​ൾ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും നി​ര​വ​ധി പേ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ട​താ​യും വ്യ​ക്ത​മാ​ക്കി.

വി​വി​ധ നാ​ടു​ക​ളി​ലെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള 153 ദ​ശ​ല​ക്ഷം റി​യാ​ലി​ന് പു​റ​മേ ഇ​ഫ്താ​ർ ഭ​ക്ഷ​ണ​ത്തി​നാ​യി 4.19 കോ​ടി റി​യാ​ലും ചെ​ല​വ​ഴി​ച്ച​താ​യി ഖ​ത്ത​ർ ചാ​രി​റ്റി വ്യ​ക്ത​മാ​ക്കി. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ ദു​രി​ത​മ​ക​റ്റി​യും, അ​വ​രു​ടെ ഒ​റ്റ​പ്പെ​ട​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചും ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് പെ​രു​ന്നാ​ളി​ന്റെ സ​ന്തോ​ഷം ന​ൽ​കാ​നും ഖ​ത്ത​ർ ചാ​രി​റ്റി​ക്ക് റ​മ​ദാ​ൻ കാ​മ്പ​യി​ൻ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ സാ​ധി​ച്ചു. റ​മ​ദാ​നി​ലും തു​ട​ർ​ന്ന് വ​രു​ന്ന ഈ​ദ് സ​മ​യ​ങ്ങ​ളി​ലും ദാ​ന​ധ​ർ​മ​ങ്ങ​ളാ​ൽ സ​ജീ​വ​മാ​യ ഖ​ത്ത​റി​ലെ സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ത​ങ്ങ​ളു​ടെ വി​ഹി​തം ഖ​ത്ത​ർ ചാ​രി​റ്റി​യി​ലൂ​ടെ അ​ർ​ഹ​രി​ലേ​ക്കെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineQatar charityRamadan Campaign
News Summary - qatar charity ramadan campaign
Next Story