ഖത്തർ ചാരിറ്റിക്ക് 125,000 റിയാൽ കൈമാറി ലുലു ഹൈപ്പർമാർക്കറ്റ്
text_fieldsദോഹ: റമദാനിലെ ഷോപ്പ് ആൻഡ് ഡൊണേറ്റ് പദ്ധതിയുടെ ഭാഗമായി സമാഹരിച്ച 125,000 റിയാൽ ലുലു ഹൈപ്പർമാർക്കറ്റ്, ഖത്തർ ചാരിറ്റിക്ക് കൈമാറി. ഖത്തർ ചാരിറ്റിയുടെ റമദാൻ കാമ്പയിന് പിന്തുണയർപ്പിച്ച്് ലുലു ഹൈപ്പർമാർക്കറ്റിെൻറ സി.എസ്.ആർ സംരംഭങ്ങളുടെ ഭാഗമായാണ് ലുലു ഹൈപ്പർമാർക്കറ്റ് ഷോപ്പ് ആൻഡ് ഡൊണേറ്റ് പദ്ധതി നടപ്പാക്കുന്നത്.കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഖത്തർ ചാരിറ്റി കമ്മ്യൂണിക്കേഷൻ ആൻഡ് റിസോഴ്സ് ഡവലപ്മെൻറ് സെക്ടർ അസി. സി.ഇ.ഒ മുഹമ്മദ് റാഷിദ് അൽ കഅ്ബിക്ക് ലുലു ഖത്തർ റീജിയണൽ ഡയറക്ടർ ഷാനവാസ് പടിയത്ത് 125,000 റിയാലിെൻറ ചെക്ക് കൈമാറി.
ലുലുവിെൻറ സാമ്പത്തിക പിന്തുണക്ക് നന്ദി രേഖപ്പെടുത്തുകയാണെന്നും ലോകം മുഴുവൻ കോവിഡ്–19 പ്രതിസന്ധിയിൽ പെട്ടുഴലുന്ന സാഹചര്യത്തിൽ ലുലുവിെൻറ പിന്തുണ വിലമതിക്കാനാകാത്തതാണെന്നും മുഹമ്മദ് റാഷിദ് അൽ കഅ്ബി ചടങ്ങിൽ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ലുലുവിെൻറ പങ്ക് എന്നുമുണ്ടാകുമെന്ന് ഷാനവാസ് പടിയത്ത് പറഞ്ഞു.
