Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതണൽ വിരിച്ച്​ ഖത്തർ...

തണൽ വിരിച്ച്​ ഖത്തർ ചാരിറ്റി; സഹായമൊഴുകുന്നു

text_fields
bookmark_border
തണൽ വിരിച്ച്​ ഖത്തർ ചാരിറ്റി; സഹായമൊഴുകുന്നു
cancel
camera_alt????? ???????????? ???????????? ????????? ??????????? ?????????? ??????

ദോഹ: കോവിഡ്–19 കാലത്ത്​ രാജ്യത്തെ ജനങ്ങൾക്ക്​ കാരുണ്യത്തിൻെറ തണൽ വിരിച്ച്​ ഖത്തർ ചാരിറ്റി. രാജ്യത്തിൻെറ മുക ്കുമൂലകളിൽ വരെയെത്തി പ്രവർത്തകർ സഹായമെത്തിക്കുന്നതിൽ സജീവമാണ്​. കോവിഡ്​ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യപ് പെട്ട ആദ്യ ദിനങ്ങളിൽ തന്നെ അടച്ച ഇൻഡസ്​ട്രിയൽ ഏരിയയിലടക്കം തൊഴിലാളികൾക്ക്​ ഭക്ഷണമടക്കം എത്തിക്കുന്നു. കോവ ിഡ്​ കാലത്ത് ഖത്തർ ചാരിറ്റിയുടെ ഗുണഭോക്താക്കളായത് ഇതുവരെ 1,51,373 പേരാണ്​. രാജ്യത്തെ വിവിധ സ്​ഥാപനങ്ങളുമായും അതേ ാറിറ്റികളുമായും സഹകരിച്ച് നടത്തുന്ന കാമ്പയി​െൻറ മാർച്ച് 18 മുതൽ ഏപ്രിൽ അഞ്ച് വരെയുള്ള കണക്കാണിത്. കൊറോണ വൈറസിനെതിരെ ബോധവൽകരണ സന്ദേശങ്ങളും ആരോഗ്യ ജീവിതത്തിനുള്ള ടിപ്സുകളുമടങ്ങുന്ന ഹെൽത്ത് ആൻഡ് അവയർനെസ്​ ബാഗുകൾ, ഭക്ഷണ കിറ്റുകൾ തുടങ്ങിയവയാണ് തൊഴിലാളികൾക്കും സന്നദ്ധപ്രവർത്തകർക്കുമിടയിൽ രാജ്യത്തെ പ്രമുഖ സന്നദ്ധ സംഘടനയായ ഖത്തർ ചാരിറ്റി വിതരണം ചെയ്യുന്നത്. കോവിഡ്–19 കാലത്ത് രാജ്യത്തെ പ്രവാസി സമൂഹത്തിന് ഖത്തർ ചാരിറ്റിയുടെ സഹായ പ്രവർത്തനങ്ങൾ ഏറെ ആശ്വാസമായിരിക്കുകയാണ്. ഖത്തർ ചാരിറ്റിയുടെ ഏഷ്യൻ കമ്മ്യൂണിറ്റി വിഭാഗമായ ഫ്രൻറ്​സ്​ കൾച്ചറൽ സ​െൻറർ (എഫ്​.സി.സി) ഇതിനകം 386 സന്നദ്ധസേവകരെയാണ്​ ഇതിനായി തയാറാക്കിയത്​.


ദിവസേന വിവിധയിടങ്ങളിൽ ഇവരുടെ നേതൃത്വത്തിലും സഹായങ്ങളെത്തിക്കുന്നു. സിമൈസിമ, അൽഖോർ, ഗുവൈരിയ, ശഹാനിയ, വഖ്​റ, വുഖൈർ, ഉംസലാൽ തുടങ്ങിയ വിവിധ സ്​ഥലങ്ങളിൽ സഹായമെത്തിക്കുന്നതായി എഫ്​.സി.സി എക്​സിക്യുട്ടീവ്​ ഡയറക്​ടർ ഹബീബുറഹ്​മാൻ കിഴിശേരി പറഞ്ഞു.
ഇൻഡസ്​ട്രിയൽ ഏരിയ, മുഖൈനിസിലെ സമ്പർക്ക വിലക്ക് കേന്ദ്രം തുടങ്ങി രാജ്യത്തി​െൻറ വിവിധ മേഖലകളിൽ ഖത്തർ ചാരിറ്റിയുടെ സഹായം ഇതിനകം എത്തിക്കഴിഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി 79,780 ഭക്ഷണ കിറ്റുകളാണ് വിവിധ ഇടങ്ങളിലായി വിതരണം ​െചയ്തത്. ഇൻഡസ്​ട്രിയൽ ഏരിയക്ക് പുറമേ, ഫാം ഹൗസുകൾ, നിർമ്മാണ സൈറ്റുകൾ, ലേബർ ക്യാമ്പുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഹെൽത്ത് ആൻഡ് അവയർനസ്​ ബാഗുകൾ, ഭക്ഷണ കിറ്റുകൾ എന്നിവയുടെ വിതരണം.ദോഹ മുനിസിപ്പാലിറ്റിയുടെ തൊഴിലാളികൾക്കിടയിൽ കഴിഞ്ഞ ദിവസം 890ഓളം ഹെൽത്ത് ബാഗുകളാണ് വിതരണം ചെയ്തത്. ഭരണവികസന, തൊഴിൽ സാമൂഹിക മന്ത്രാലയം പ്രതിനിധികൾ, ഖത്തർ ചാരിറ്റി സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൂടാതെ മു ഖൈനിസ്​ സമ്പർക്ക വിലക്ക് കേന്ദ്രത്തിൽ മാത്രം 6000 ഭക്ഷണ കിറ്റുകളും വിവിധ എംബസികളിലും കമ്മ്യൂണിറ്റി ഓഫീസുകളിലുമായി 600 ഭക്ഷണ കിറ്റുകളും ഖത്തർ ചാരിറ്റിയുടെ കാമ്പയിന് കീഴിൽ വിതരണംെചയ്തു.


ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്കിടയിൽ 12,350 ആരോഗ്യ, ബോധവൽകരണ കിറ്റുകളാണ് വിതരണം ചെയ്തത്.
അണുനാശിനി, മാസ്​കുകൾ, ഗ്ലൗസുകൾ എന്നിവ ഉൾപ്പെടുന്നതാണ് കിറ്റുകൾ. ബോധവൽകരണ മേഖലയിൽ കൊറോണ വൈറസിനെ സംബന്ധിച്ച് വിശദമാക്കുന്ന 90,000 ലഘുലേഖകൾ ഖത്തർ ചാരിറ്റി വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ അറബി, ഇംഗ്ലീഷ്, ഹിന്ദി, ഫിലിപ്പിനോ ഭാഷകളിലായി 28 വീഡിയോ സന്ദേശങ്ങളും ഖത്തർ ചാരിറ്റി പുറത്തിറക്കിയിട്ടുണ്ട്. അതോടൊപ്പം ഖത്തർ ചാരിറ്റിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴിയും കോവിഡ്–19 ബോധവൽകരണ സന്ദേശങ്ങൾ പുറത്തുവിടുന്നുണ്ട്. കാമ്പയിൻ കാലയളവിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 8700 പേരാണ് സന്നദ്ധ പ്രവർത്തകരായി ഖത്തർ ചാരിറ്റിക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar charitygulf news
News Summary - qatar charity-qatar-gulf news
Next Story