സുഡാനിലെ ദുരിതബാധിതർക്ക് സഹായമെത്തിച്ച് ഖത്തർ ചാരിറ്റി
text_fieldsസുഡാനിലെ ദുരിതബാധിത മേഖലയിൽ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടഖത്തർ ചാരിറ്റി സന്നദ്ധപ്രവർത്തകർ
ദോഹ: വലിയ നാശനഷ്ടമുണ്ടാക്കിയ സുഡാനിലെ പ്രളയത്തിൽ ദുരിതത്തിലായ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അടിയന്തരമായി സഹായമെത്തിച്ച് ഖത്തർ ചാരിറ്റി. സുഡാനിലെ വിവിധ നദികളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതോടെ നിരവധി വീടുകളും കൃഷിയിടങ്ങളും നശിക്കുകയും ആയിരക്കണക്കിനാളുകൾ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. ഖത്തർ ചാരിറ്റിയുടെ ഫീൽഡ് ടീമുകൾ ഈ പ്രദേശങ്ങളിലെത്തി സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവരെ കേന്ദ്രീകരിച്ച്, ഭക്ഷണ-പാർപ്പിട-ആരോഗ്യ മേഖലകളിലെ അടിയന്തര ആവശ്യങ്ങൾ വിലയിരുത്തി സഹായമെത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഖാർത്തൂം, വൈറ്റ് നൈൽ, അൽ ജസീറ, റിവർ നൈൽ എന്നീ പ്രദേശങ്ങളിലെ ഒരു ലക്ഷത്തിലധികം പ്രളയ ബാധിതർക്ക് അടിയന്തര സഹായമെത്തിക്കാനാണ് ഖത്തർ ചാരിറ്റി പദ്ധതിയിടുന്നത്. ശരത്കാലം അടുക്കുകയും രോഗവ്യാപന സാധ്യത വർധിക്കുകയും ചെയ്യുന്ന നിർണായക ഘട്ടത്തിലാണ് സഹായമെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

