42 രാജ്യങ്ങളിൽ ഖത്തർ ചാരിറ്റി ഇഫ്താർ നാലു ലക്ഷം പേർക്ക് ഗുണകരം
text_fieldsഖത്തർ ചാരിറ്റിയുടെ ഇഫ്താർ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യക്കിറ്റുകൾ ഒരുക്കുന്നു
ദോഹ: ‘നന്മ നിങ്ങളിൽനിന്ന് തുടങ്ങുന്നു’എന്ന പേരിൽ സംഘടിപ്പിക്കുന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായി 42 രാജ്യങ്ങളിലെ 480,299 പേർക്ക് സഹായം ലഭ്യമാക്കാനായി ഖത്തർ ചാരിറ്റി ഇഫ്താർ. അനാഥർ, ഭിന്നശേഷിക്കാർ, ദുർബല കുടുംബം എന്നിവർക്ക് ഗുണകരമാണ്. ജിബൂട്ടിയിൽ വിതരണം ചെയ്ത 600 കിറ്റിലൂടെ 3,600 പേർക്ക് സഹായം ലഭിച്ചു.
കുടുംബത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റ് റമദാൻ മാസത്തിലുടനീളം വിതരണംചെയ്യും. ജിബൂട്ടിയിലെ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെയും ഭിന്നശേഷിക്കാർക്കുള്ള നാഷനൽ ഏജൻസിയുടെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു വിതരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

