Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബുർക്കിനാ ഫാസോയിൽ വികസന പദ്ധതികളുമായി ഖത്തർ

text_fields
bookmark_border
ബുർക്കിനാ ഫാസോയിൽ വികസന പദ്ധതികളുമായി ഖത്തർ
cancel
camera_alt

ബുർക്കിനാ ഫാസോയിൽ ഖത്തർ ചാരിറ്റി നടപ്പാക്കുന്ന

വികസന പദ്ധതികൾ


ദോഹ: ബുർക്കിനാ ഫാസോയിലെ കുടിയൊഴിപ്പിക്കപ്പെട്ട നിർദ്ധന കുടുംബങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും ശക്തീകരിക്കാൻ പിന്തുണയുമായി ഖത്തർ. ഉദാരമതികളുടെ പിന്തുണയോടെ 145 ഓളം സാമ്പത്തിക ശാക്തീകരണ പദ്ധതികളാണ് ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീനുകളും അനുബന്ധ വസ്തുക്കളും വിതരണം ചെയ്തു.

ഏകദേശം 1,015 പേർക്ക് പദ്ധതിയിലൂടെ പ്രയോജനം ലഭിച്ചു. ഏറ്റവും അർഹരായ ആളുകളുടെ ജീവനോപാധികൾ ശക്തിപ്പെടുത്തുന്നതിനും അവരുടെ സാമ്പത്തിക സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഖത്തർ ചാരിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ഗുണഭോക്താക്കൾക്ക് സ്വന്തമായി തൊഴിലുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള ബിസിനസ്സുകൾ വിപുലീകരിക്കുന്നതിനും ഇത് സഹായകരമാകുമെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു. ഇതുവഴി അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സാമൂഹിക-സാമ്പത്തിക പുരോഗതി ഉറപ്പാക്കാനും സാധിക്കും.

നിലവിലെ പ്രതികൂല സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്കും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവർക്കും ഈ സഹായം ഗുണകരമാകും. ബുർക്കിനാ ഫാസോയിലെ മിനിസ്ട്രി ഓഫ് ഫാമിലി ആൻഡ് സോളിഡാരിറ്റിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sewing Machines Support Displaced Families
Next Story