Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​​ത്ത​​ർ ചാ​​രി​​റ്റി...

ഖ​​ത്ത​​ർ ചാ​​രി​​റ്റി റ​​മ​​ദാ​​ൻ ഭ​​ക്ഷ്യ​​ക്കി​​റ്റ് വി​​ത​​ര​​ണം

text_fields
bookmark_border
ഖ​​ത്ത​​ർ ചാ​​രി​​റ്റി റ​​മ​​ദാ​​ൻ ഭ​​ക്ഷ്യ​​ക്കി​​റ്റ് വി​​ത​​ര​​ണം
cancel
camera_alt

ഖ​​ത്ത​​ർ ചാ​​രി​​റ്റി​​യു​​ടെ റ​​മ​​ദാ​​ൻ ഭ​​ക്ഷ്യ​​ക്കി​​റ്റ് വി​​ത​​ര​​ണം ചെ​​യ്ത​​പ്പോ​​ൾ

ദോ​​ഹ: പ്ര​​തി​​കൂ​​ല സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലും ലോ​​ക​​ത്തി​​ന്റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലു​​ള്ള കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ഖ​​ത്ത​​ർ ചാ​​രി​​റ്റി​​യു​​ടെ റ​​മ​​ദാ​​ൻ സ​​ഹാ​​യം. റ​​മ​​ദാ​​ൻ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ൽ ഭ​​ക്ഷ്യ​​ക്കി​​റ്റു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്തു. "ന​​ന്മ നി​​ങ്ങ​​ളി​​ൽ തു​​ട​​ങ്ങു​​ന്നു" എ​​ന്ന പ്ര​​ചാ​​ര​​ണ​​ത്തി​​ന്റെ ഭാ​​ഗ​​മാ​​യി ഉ​​ദാ​​ര​​മ​​തി​​ക​​ളാ​​യ ദാ​​താ​​ക്ക​​ളു​​ടെ​​യും ഖ​​ത്ത​​രി എം​​ബ​​സി​​ക​​ളു​​ടെ​​യും പി​​ന്തു​​ണ​​യോ​​ടെ​​യാ​​ണ് ഖ​​ത്ത​​ർ ചാ​​രി​​റ്റി റ​​മ​​ദാ​​ൻ കാ​​മ്പ​​യി​​ൻ ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി മൊ​​റോ​​ക്കോ​​യി​​ലെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് റ​​മ​​ദാ​​ൻ ഭ​​ക്ഷ്യ​​ക്കി​​റ്റു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്തു.

മൊ​​റോ​​ക്കോ​​യി​​ലെ റ​​ബാ​​ത് -കെ​​നി​​ത്ര മേ​​ഖ​​ല​​യി​​ലെ 551 നി​​ർ​​ധ​​ന കു​​ടും​​ബ​​ങ്ങ​​ൾ​​ക്കാ​​ണ് ഖ​​ത്ത​​ർ ചാ​​രി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഭ​​ക്ഷ്യ​​ക്കി​​റ്റു​​ക​​ൾ ന​​ൽ​​കി​​യ​​ത്. ഖ​​ത്ത​​ർ എം​​ബ​​സി ഫ​​സ്റ്റ് സെ​​ക്ര​​ട്ട​​റി അ​​ബ്ദു​​റ​​ഹ്മാ​​ൻ ബി​​ൻ സാ​​ലി​​ഹ് അ​​ൽ അ​​തി​​യ്യ, ഖ​​ത്ത​​ർ ചാ​​രി​​റ്റി മൊ​​റോ​​ക്കോ ഓ​​ഫി​​സ് ഡ​​യ​​റ​​ക്ട​​ർ മു​​ഹ​​മ്മ​​ദ് അ​​ബു ഹ​​ലൂ​​ബ് എ​​ന്നി​​വ​​ർ സാ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. പ്രാ​​ദേ​​ശി​​ക അ​​ധി​​കൃ​​ത​​രു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് തെ​​മാ​​ര​​യി​​ൽ 300 കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും, ഐ​​ൻ അ​​തി​​ഖി​​ൽ 51 കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും, സ്ഖി​​റാ​​ത്തി​​ൽ 200 കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും സ​​ഹാ​​യ​​മെ​​ത്തി​​ച്ചു. കൂ​​ടാ​​തെ, വ​​ട​​ക്ക​​ൻ മൊ​​റോ​​ക്കോ​​യി​​ലെ ടാ​​ൻ​​ജി​​യ​​റി​​ൽ ഖ​​ത്ത​​ർ ചാ​​രി​​റ്റി​​യു​​ടെ സ്പോ​​ൺ​​സ​​ർ​​ഷി​​പ്പി​​ലു​​ള്ള 480 കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും ഭ​​ക്ഷ്യ​​ക്കി​​റ്റു​​ക​​ൾ ല​​ഭ്യ​​മാ​​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Qatar Charity distributes Ramadan food kits
Next Story