Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ ചാരിറ്റി-സി.ഐ.സി...

ഖത്തർ ചാരിറ്റി-സി.ഐ.സി സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച

text_fields
bookmark_border
ഖത്തർ ചാരിറ്റി-സി.ഐ.സി സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച
cancel

ദോഹ: ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള പരിമിത വരുമാനക്കാരായ പ്രവാസികൾക്കായി ഖത്തർ ചാരിറ്റി, സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി), ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് എന്നിവരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഏഷ്യൻ മെഡിക്കൽ ക്യാമ്പ് നവംബർ മൂന്ന് വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവയുടെ മേൽനോട്ടത്തിലാണ് ക്യാമ്പ് നടക്കുന്നത്.

രാവിലെ ഏഴ് മുതൽ വൈകീട്ട് 4.30വരെ ഐൻ ഖാലിദിലെ ഉമ്മുൽ സനീം ഹെൽത്ത്സെന്ററിലാണ് ക്യാമ്പ് നടക്കുക. താഴ്ന്ന വരുമാനക്കാരും വിദഗ്ധ ചികിത്സകൾക്ക് പ്രയാസം നേരിടുന്നവരുമായ സാധാരണ തൊഴിലാളികളെയും ജീവനക്കാരെയും ലക്ഷ്യംവെച്ചാണ് ക്യാമ്പ്. ഉമ്മുൽ സനീം ഹെൽത്ത് സെന്ററിലെ അത്യാധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് പരിശോധനയും അനുബന്ധ ചികിത്സകളും ലഭ്യമാക്കുക. ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബിൽനിന്നുള്ള ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഖത്തർ ചാരിറ്റി - സി.ഐ. സി വളന്റിയർമാർ തുടങ്ങിയവർ ക്യാമ്പിൽ സേവനം അനുഷ്ഠിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കാർഡിയോളജി, ഡെർമറ്റോളജി, ഇന്റേണൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ഫിസിയോതെറപ്പി, നേത്രപരിശോധന, ഇ.എൻ.ടി എന്നിവയിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതോടൊപ്പം ഇ.സി.ജി, അൾട്രാ സൗണ്ട് സ്കാനിങ്, കൊളസ്ട്രോൾ, ബി.പി, ഷുഗർ, യൂറിൻ പരിശോധന, ഓഡിയോമെട്രി, ഓറൽ ചെക്കപ്പ് തുടങ്ങിയ ക്ലിനിക്കൽ ടെസ്റ്റുകളും ഒരുക്കുന്നുണ്ട്.

മരുന്നുകളും സൗജന്യമായി നൽകും.ആരോഗ്യ ബോധവത്കരണ ക്ലാസുകളും അവയവദാന രജിസ്ട്രേഷൻ, രക്തദാനം, കൗൺസലിങ് എന്നിവക്കുള്ള അവസരവും ക്യാമ്പിലുണ്ടാവും. ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബിന് പുറമെ, യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ (യുനീഖ്), ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഖത്തർ(ഫിൻഖ്), ഇന്ത്യൻ ഫിസിയോ തെറപ്പി ഫോറം ഖത്തർ (ഐ.പി.എഫ്.ക്യു), ഇന്ത്യന്‍ ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ഖത്തര്‍ (ഐഫാഖ്), ഖത്തര്‍ ഡയബറ്റിസ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും സ്ഥാപനങ്ങളും ക്യാമ്പുമായി സഹകരിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഖത്തർ പൊതു ജനാരോഗ്യ മന്ത്രാലയം, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ ചാരിറ്റി, സി.ഐ.സി, ഐ.ഡി.സി പ്രതിനിധികൾ പങ്കെടുക്കും. സി.ഐ.സി പ്രസിഡന്റ്‌ ടി.കെ. ഖാസിം, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്‌ പ്രസിഡന്റ് ഡോ. ബിജു ഗഫൂർ, സി.ഐ.സി വൈസ് പ്രസിഡന്റ് കെ.സി. അബ്ദുൽ ലത്തീഫ്, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് ജനറൽ സെക്രട്ടറി സൈബു ജോർജ്, സെക്രട്ടറി മഖ്ദൂം അബ്ദുൽ അസീസ്, സി.ഐ.സി ജനസേവന വിഭാഗം കൺവീനറും മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനറുമായ പി.പി. അബ്ദുറഹീം, ഹബീബ് റഹ്‌മാൻ കിഴിശ്ശേരി തുടങ്ങിയവരാണ് ക്യാമ്പ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.


രജിസ്ട്രേഷൻ ഇന്ന്

മെഡിക്കൽ ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ തിങ്കളാഴ്ച അവസാനിക്കും. രജിസ്ട്രേഷന്നും കൂടുതൽ വിവരങ്ങൾക്കും 6000 7565ൽ ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Free Medical CampQatarQatar Charity-CIC
News Summary - Qatar Charity-CIC Free Medical Camp on Friday
Next Story