ഖത്തർ ചാരിറ്റി-സി.ഐ.സി കമ്യൂണിറ്റി ഇഫ്താർ സംഗമം
text_fieldsഖത്തർ ചാരിറ്റി-സി.ഐ.സി കമ്യൂണിറ്റി ഇഫ്താറിൽ സി.ഐ.സി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ സംസാരിക്കുന്നു
ദോഹ: ഖത്തർ ചാരിറ്റിയുടെ പിന്തുണയോടെ സി.ഐ.സി (സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി) ഖത്തറിന്റെ ആഭിമുഖ്യത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളുമായി സഹകരിച്ച് ‘ഇഫ്താറു റഹ്മ -കമ്യൂണിറ്റി ഇഫ്താർ’സംഘടിപ്പിച്ചു.
കുടുംബങ്ങൾ ഉൾപ്പെടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആയിരക്കണക്കിന് പ്രവാസികളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരും പങ്കെടുത്തു. സി.ഐ.സി ഖത്തർ പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. റമദാൻ മുന്നോട്ടുവെക്കുന്ന സന്ദേശം സ്വന്തം ജീവിതത്തിലും സമൂഹത്തിലും പകർത്താൻ നാം ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുമയും സ്നേഹവും ഐക്യവും നിലനിർത്താൻ ഇഫ്താർ ഒത്തുചേരലുകൾകൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ മാനേജിങ് ഡയറക്ടറൂം സി.ഐ.സി മുൻ പ്രസിഡന്റുമായ കെ.സി. അബ്ദുൽ ലത്തീഫ് ഇഫ്താറു റഹ്മ സന്ദേശം നൽകി. ഖത്തർ ചാരിറ്റി പ്രതിനിധി മുഹമ്മദ് ഹാമിദ് വിശിഷ്ടാതിഥിയായി. ഖത്തർ ചാരിറ്റിയുടെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് (സുന്ദൂഖുൽ ജാലിയ) കലക്ഷന് സി.ഐ.സി കേന്ദ്ര സമിതി അംഗം സുഹൈൽ ശാന്തപുരം നേതൃത്വം നൽകി. പ്രാർഥനക്ക് ഡോ. ഇല്യാസ് മൗലവി നേതൃത്വം നൽകി.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, ഐ.സി.സി സെക്രട്ടറി പ്രദീപ് പിള്ള, സന്തോഷ് ടി.വി. (റീജനൽ ഹെഡ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്), പി.എൻ. ബാബുരാജൻ, ഇൻകാസ് പ്രസിഡന്റ് സിദ്ദീഖ് പുറായിൽ, ഹൈദർ ചുങ്കത്തറ, ജോപ്പച്ചൻ തെക്കെക്കൂട്ട്, ജ്യൂട്ടാസ് പോൾ, മുജീബ്റഹ്മാൻ മദനി പങ്കെടുത്തു. സി.ഐ.സി ജനറൽ സെക്രട്ടറി ഇ. അർഷദ് സ്വാഗതവും അബ്ദുറഹീം ഖുർആൻ പാരായണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

