അർഹരുടെ വീടുകൾ നവീകരിച്ച് ഖത്തർ ചാരിറ്റി
text_fields‘റെനവേഷൻ ചലഞ്ചി’ലെ വീടുകളിലൊന്ന്. പണിക്കു മുമ്പും ശേഷവും
ദോഹ: കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളുടെ വീടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതിനും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുമായുള്ള ഖത്തർ ചാരിറ്റിയുടെ സംരംഭമായ 'റെനവേഷൻ ചലഞ്ച്'വഴിയുള്ള ഈ വർഷത്തെ ആദ്യവീട് കൈമാറി. രാജ്യത്തെ വിവിധ കമ്പനികളുമായും സന്നദ്ധ പ്രവർത്തകരുമായും യുവസംരംഭങ്ങളുമായും കൈകോർത്ത് രാജ്യത്തെ കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളുടെ വീടുകളുടെ അറ്റകുറ്റപ്പണികളാണ് 'റെനവേഷൻ ചലഞ്ചി'ലൂടെ ഖത്തർ ചാരിറ്റി നിർവഹിക്കുന്നത്. ഇതിലൂടെ അവരുടെ ജീവിത സാഹചര്യം ഉയർത്തിക്കൊണ്ടുവന്ന് സാമൂഹിക ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും അന്തസ്സാർന്ന ജീവിതം ഉറപ്പുവരുത്തുകയുമാണ് 'റെനവേഷൻ ചലഞ്ച്'ലക്ഷ്യമിടുന്നതെന്ന് ഖത്തർ ചാരിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
'റെനവേഷൻ ചലഞ്ചി'ലൂടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ വീടിെൻറ ഉടമസ്ഥൻ ഖത്തർ ചാരിറ്റിക്കും രാജ്യത്തെ ഉദാരമതികൾക്കും നന്ദി അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായുള്ള വീടുകൾ തിരഞ്ഞെടുക്കുന്നതിന് ഖത്തർ ചാരിറ്റി പ്രത്യേക മാനദണ്ഡങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. കുടുംബത്തിെൻറ സ്വന്തം ഉടമസ്ഥതയിലുള്ള വീടായിരിക്കണം, അല്ലെങ്കിൽ കുറഞ്ഞത് 10 വർഷമെങ്കിലും വാടകവീട്ടിൽ താമസിക്കുന്നവരായിരിക്കണം തുടങ്ങിയവ പ്രധാനപ്പെട്ടതാണ്. 2018ൽ ആരംഭിച്ച 'റെനവേഷൻ ചലഞ്ചി'ലൂടെ ഇതുവരെ ഒമ്പതു വീടുകളുടെ അറ്റകുറ്റപ്പണികളും നവീകരണവുമാണ് ഖത്തർ ചാരിറ്റി പൂർത്തിയാക്കിയത്. വോഡഫോൺ, ഐഡിയൽ സൊലൂഷ്യൻസ്, ഖത്തർ പവർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ്, അൻസാർ ഗാലറി എന്നീ നാലു കമ്പനികളാണ് പ്രധാനമായും സംരംഭത്തിൽ പങ്കാളികളായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.