ഖത്തർ ചാരിറ്റി കലോത്സവം: മൂന്നാംഘട്ടം ഇന്ന്
text_fieldsകഴിഞ്ഞയാഴ്ച നടന്ന രണ്ടാംഘട്ട മത്സരത്തിൽനിന്ന്
ദോഹ: ഖത്തർ ചാരിറ്റി സെന്റർ ഫോർ കമ്യൂണിറ്റി ഡെവലപ്മെന്റ് സെന്റർ സംഘടിപ്പിക്കുന്ന സ്കൂൾ കലോത്സവത്തിന്റെ മൂന്നാംഘട്ട മത്സരങ്ങൾക്ക് വെള്ളിയാഴ്ച മിസൈമീറിലെ പാക് ഷാമ സ്കൂൾ വേദിയാകും.
ഉച്ചക്ക് ഒന്നിന് ആരംഭിക്കുന്ന സ്കൂൾതല മത്സരങ്ങൾ വൈകീട്ട് 6.30 വരെ തുടരും. മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ അരമണിക്കൂർ നേരത്തെ വേദിയിലെത്തി രജിസ്ട്രേഷൻ പൂർത്തിയാക്കണം എന്ന് സംഘാടകർ അറിയിച്ചു. കിഡ്സ്-2 (ഗ്രേഡ് ഒന്ന് -രണ്ട് ), ഫോക് ഡാൻസ് ജൂനിയർ- സംഘഗാനം ( മലയാളം, അറബിക്, ഇംഗ്ലീഷ്), സീനിയർ - സംഘഗാനം ( മലയാളം, അറബിക്, ഇംഗ്ലീഷ്), സീനിയർ - മൈമിങ്, സബ് ജൂനിയർ ഒപ്പന എന്നീ കാറ്റഗറികളിലാണ് മത്സരങ്ങൾ ഒരുക്കിയിരിക്കുന്നത്.
ദോഹയിലെ 20ഓളം സ്കൂളുകളിൽനിന്ന് ആയിരത്തിൽപരം വിദ്യാർഥികൾ വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ചെയ്തിട്ടുണ്ട് . മത്സരങ്ങൾക്ക് ഖത്തർ ചാരിറ്റി വളന്റിയർമാർ നേതൃത്വം നൽകും. സമാപനവും സമ്മാനദാന ചടങ്ങും പിന്നീട് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 44661213.

