ഖത്തർ ചാരിറ്റിക്കെതിരായ തെറ്റായ വാർത്തയിൽ ക്ഷമാപണവുമായി ദി ടെലഗ്രാഫ് ദിനപത്രം
text_fieldsദോഹ: ഖത്തർ ചാരിറ്റിക്കെതിരെ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച വാർത്തകളിൽ ക്ഷമാപണം നടത്തി ബ്രിട്ടീഷ് ദിനപത്രായ ദി ടെലഗ്രാഫ്.
2019 ആഗസ്റ്റ് 17ന് പ്രസിദ്ധീകരിച്ച ‘Charity’s links to Qatar raised fears’ എന്ന ലേഖനത്തിനും ഒക്ടോബർ 19ന് പ്രസിദ്ധീകരിച്ച ‘Woman killed during jihadi prison attack worked for British charity boss’ എന്ന ലേഖനത്തിനുമാണ് ദി ടെലഗ്രാഫ് പത്രം ക്ഷമാപണം നടത്തി രംഗത്തെത്തിയിരിക്കുന്നത്.
ഖത്തർ ചാരിറ്റിയുമായുള്ള ബ്രിട്ടനിലെ നെക്ടർ ട്രസ്റ്റ് ചാരിറ്റി സംഘടനക്കുള്ള ബന്ധത്തെ സംബന്ധിച്ച് ആരോപണമുന്നയിക്കുകയും ചോദ്യം ചെയ്തുകൊണ്ടുമുള്ള ലേഖനങ്ങളാണ് ടെലഗ്രാഫ് പത്രം പ്രസിദ്ധീകരിച്ചത്. നെക്ടർ ട്രസ്റ്റിെൻറ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തതിന് പിന്നിൽ കാരണങ്ങളൊന്നുമില്ലെന്ന് ദി ടെലഗ്രാഫ് വ്യക്തമാക്കി. ഖത്തർ ചാരിറ്റി ഭീകരസംഘടനയാണെന്ന വിശേഷണം നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ബ്രിട്ടനിലെ ചാരിറ്റി കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ലേഖനങ്ങൾ മൂലമുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും ക്ഷമാപണം നടത്തുന്നുവെന്നും ദി ടെലഗ്രാഫ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.