എൻ.ഒ.സി ഇല്ലാതെ തൊഴിൽമാറ്റം, മിനിമം വേതന നിയമം
text_fieldsഖത്തർ ചേംബറും തൊഴിൽ മന്ത്രാലയവും നടത്തിയ സംയുക്ത യോഗം
എൻ.ഒ.സി ഇല്ലാതെ തൊഴിൽമാറ്റം, മിനിമം വേതന നിയമം എന്നിവ ഖത്തറിലെ തൊഴിൽ മേഖലയിലെ നാഴികക്കല്ലാണ്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് പുതിയ തൊഴിൽ നിയമം അംഗീകരിച്ച് ഈയടുത്ത് ഉത്തരവിറക്കിയത്. നിയമപ്രകാരം എൻ.ഒ.സി ഇല്ലാതെ തന്നെ തൊഴിലാളിക്ക് തൊഴിൽമാറാം. ഗാർഹിക ജോലിക്കാരടക്കം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ മിനിമം വേതനം നൽകണം. ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവൻസിനായി 300 റിയാലും ഇതിന് പുറമെ നൽകാനും നിയമം അനുശാസിക്കുന്നു. ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസം കഴിയുന്നതോടെയാണ് നിയമം പ്രാബല്യത്തിൽ വരുക.
മിനിമം വേതനം കാലാനുസൃതമായി പുതുക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മിനിമം വേജ് കമ്മിറ്റി രൂപവത്കരിക്കും. മിഡിലീസ്റ്റിൽ ഇത്തരം നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഖത്തർ.എൻ.ഒ.സി ഇല്ലാതെയുള്ള തൊഴിൽ മാറ്റം തൊഴിലാളിക്കും തൊഴിലുടമക്കും നല്ലതാണെന്ന് വിലയിരുത്തപ്പെടുന്നു. നിലവിലുള്ള തൊഴിൽ കരാർ കഴിയുന്നതിന് മുമ്പുതന്നെ തൊഴിൽ ഉടമയുടെ എൻ.ഒ.സി ഇല്ലാതെ തന്നെ ജോലി മാറാം. എന്നാൽ, ഇത് നിബന്ധനകൾക്ക് വിധേയമാണ്. നിയമം നടപ്പിലാകുന്നതോടെ എൻ.ഒ.സി സമ്പ്രദായം പൂർണമായും എടുത്തുകളയും. എന്നാൽ, വിവിധ ജോലികളുടെ സ്വഭാവമനുസരിച്ചാണ് എൻ.ഒ.സി എടുത്തുകളയുന്ന പ്രക്രിയ നടപ്പിലാക്കുന്നത്.
തൊഴിൽ വിപണിയിൽ പുതിയ ഉണർവ് വരുത്താൻ തൊഴിൽ പരിഷ്കരണത്തിന് സാധിക്കും. തൊഴിലാളിക്ക് മികച്ച തൊഴിൽ കണ്ടെത്തുന്നതിനും തൊഴിലുടമകൾക്ക് കഴിവും പ്രാപ്തിയുമുള്ള ഉദ്യോഗാർഥികളെ തേടുന്നതിനും ഇത് സഹായകമാകും. എൻ.ഒ.സിയുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയം വിശദാംശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
സ്വകാര്യ മേഖലയിലെ നിബന്ധനകൾ
2004ലെ 14ാം നമ്പർ തൊഴിൽ നിയമത്തിെൻറ പരിധിയിൽ വരുന്ന സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്ന ആളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് തൊഴിൽ ഉടമയെ മാറ്റണമെങ്കിലും ജോലി മാറണമെങ്കിലും താഴെ പറയുന്ന നടപടി പാലിക്കണം.
തൊഴിൽ മന്ത്രാലയത്തിെൻറ സൈറ്റ് വഴി വിവരം തൊഴിൽ ഉടമക്ക് ഇ-നോട്ടിഫിക്കേഷൻ നൽകണം. ഇതു നൽകുന്നതു മുതൽ നിങ്ങൾ നിലവിലുള്ള ജോലി വിടുന്നതുവരെയുള്ള കാലാവധി നോട്ടീസ് പിരീഡാണ്. ഈ കാലാവധിയിൽ നിലവിലുള്ള തൊഴിൽ ഉടമക്ക് കീഴിൽ തന്നെ ജോലി ചെയ്യണം. നിങ്ങൾ രണ്ട് വർഷമോ അതിൽ താെഴയോ ആണ് നിലവിലുള്ള ജോലി ചെയ്യുന്നതെങ്കിൽ തൊഴിൽ മാറുന്ന വിവരം ഒരു മാസം മുമ്പുതന്നെ തൊഴിൽ ഉടമയെ അറിയിക്കണം. രണ്ട് വർഷത്തിൽ അധികമായി നിങ്ങൾ ജോലി ചെയ്യുന്നുവെങ്കിൽ രണ്ട് മാസം മുമ്പാണ് വിവരമറിയിക്കേണ്ടത്.
https://www.adlsa.gov.qa/ എന്ന തൊഴിൽ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ 'ഇ സർവിസസ് ആൻഡ് ഇ-ഫോംസ്' എന്ന വിൻഡോവിലെ Notifying employer service, to change work place/ leaving the country എന്ന വിൻഡോവിൽ കയറിയാണ് തൊഴിലുടമക്ക് ഇ- നോട്ടിഫിക്കേഷൻ നൽകേണ്ടത്. തൊഴിൽ മന്ത്രാലയത്തിെൻറ 'ചെയ്ഞ്ച് ഓഫ് എംേപ്ലായർ ഫോറം', മുൻ തൊഴിൽ ഉടമയുമായുള്ള തൊഴിൽ കരാറിെൻറ കോപ്പി (ഇത് തൊഴിൽ മന്ത്രാലയം സാക്ഷ്യെപ്പടുത്തിയതായിരിക്കണം), കരാറിെൻറ അഭാവത്തിൽ ജോബ് ഓഫർ കത്ത്, പുതിയ തൊഴിൽ ഉടമ നൽകുന്ന അറബിയിലുള്ള ജോബ് ഓഫർ ലെറ്റർ (നിങ്ങളെ പുതിയ തൊഴിലിനായി തിരെഞ്ഞടുക്കുന്നു എന്ന് പുതിയ തൊഴിൽ ഉടമ തൊഴിൽ മന്ത്രാലയത്തെ അറിയിക്കുന്നതാവണം ഈ കത്ത്) എന്നിവ ഇ -നോട്ടിഫിക്കേഷനൊപ്പം നൽകണം.
തൊഴിൽ മാറ്റം അംഗീകരിക്കപ്പെടുേമ്പാൾ തൊഴിൽ മന്ത്രാലയത്തിൽ നിന്ന് തൊഴിൽ ഉടമക്കും തൊഴിലാളിക്കും മൊൈബലിൽ എസ്.എം.എസ് ലഭിക്കും.
പുതിയ തൊഴിൽ ഉടമ തൊഴിൽ മന്ത്രാലയത്തിെൻറ ഡിജിറ്റൽ ഓതൻറിക്കേഷൻ സിസ്റ്റം വഴി ഇലക്ട്രോണിക് തൊഴിൽ കരാർ ശരിയാക്കണം.
പുതിയ തൊഴിൽ ഉടമ പുതിയ തൊഴിൽ കരാറിെൻറ കോപ്പിയെടുത്ത് തൊഴിലാളിയുമായി ചർച്ച ചെയ്ത് ഇരുവിഭാഗവും അതിൽ ഒപ്പുവെക്കണം.
ഇരുവരും ഒപ്പുവെച്ച പുതിയ തൊഴിൽ കരാർ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. 60 റിയാൽ ഇതിന് ഫീസായി അടക്കണം.
പുതിയ തൊഴിൽകരാർ നിലവിൽ വന്നാൽ തൊഴിലുടമ പുതിയ ഖത്തർ തിരിച്ചറിയൽ കാർഡ് അഥവാ ക്യു.ഐ.ഡിക്കായി ആഭ്യന്തര മന്ത്രാലയത്തിൽ അപേക്ഷ നൽകണം.
ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയായാൽ തൊഴിലാളിക്ക് പുതിയ ജോലിയിൽ പ്രവേശിക്കാം. തൊഴിലാളിക്ക് തൊഴിൽ ഉടമ പുതിയ ഖത്തർ ഐ.ഡിയും ഹെൽത്ത് കാർഡും ലഭ്യമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

