ഖത്തർ സെൻട്രൽ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് ഇന്ന്
text_fieldsസ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡ്
ദോഹ: രണ്ടു മാസത്തോളം നീണ്ട നടപടി ക്രമങ്ങൾക്കൊടുവിൽ ഖത്തറിൽ വ്യാഴാഴ്ച സെൻട്രൽ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ്. ഏഴാമത് മുനിസിപ്പൽ കൗൺസിലിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാനായി സ്വദേശി വോട്ടർമാർ ഇന്ന് വോട്ട് ചെയ്യും. ഒരാഴ്ചയോളം നീണ്ട പ്രചാരണ പരിപാടിക്കൊടുവിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.
29 സീറ്റുകളിലേക്കായി നാലു വനിതകൾ ഉൾപ്പെടെ 102 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത്. 11ാം നമ്പറായ അബൂഹമൂർ മണ്ഡലത്തിൽ 11 പേരാണ് മത്സരിക്കുന്നത്.ഇവിടെയാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ. 27ാം നമ്പർ മണ്ഡലമായ കഅബാനിൽ ഒരു സ്ഥാനാർഥി മാത്രമാണ് നാമനിർദേശം നൽകിയത്.
29ൽ 27 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ശേഷിച്ച രണ്ടു മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ എതിരില്ലാതെതന്നെ തെരഞ്ഞെടുക്കപ്പെട്ടു.ജനാധിപത്യരീതിയിൽ രഹസ്യബാലറ്റ് ഉപയോഗിച്ച് നടക്കുന്ന വോട്ടെടുപ്പിന്റെ പ്രചാരണം ബുധനാഴ്ചയോടെ അവസാനിച്ചു.
രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ തന്നെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. റോഡരികിലും മറ്റു പൊതു ഇടങ്ങളിലും ബോർഡുകൾ സ്ഥാപിച്ചും മറ്റുമായി വേനൽക്കാല ചൂടിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണ ചൂടും സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

