ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും സേവനങ്ങൾ ഉറപ്പാക്കാൻ ഖത്തർ സെൻട്രൽ ബാങ്ക്
text_fieldsദോഹ: ഖത്തറിലെ ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും സേവനങ്ങൾ ഉറപ്പാക്കാൻ നിർദേശം നൽകി ഖത്തർ സെൻട്രൽ ബാങ്ക്. ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഉറപ്പുവരുത്തുന്ന മൂന്നാം ഫിനാൻഷ്യൽ സെക്ടർ സ്ട്രാറ്റജിയും ഫിനാൻഷ്യൽ സെക്ടറിന്റെ ഭാഗമായ ഇ.എസ്.ജി ആൻഡ് സസ്റ്റൈനബിലിറ്റി സ്ട്രാറ്റജിയുമായി ചേർന്ന് നിൽക്കുന്ന ഈ നിർദേശങ്ങൾ സ്വയം തീരുമാനമെടുക്കാൻ പ്രാപ്തിയുള്ള ഭിന്നശേഷിക്കാരെയും പ്രായമായവരെയും ഉദ്ദേശിച്ചാണ് നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും ബാങ്കിങ് സേവനങ്ങൾക്കായി ഇത്തരം സെന്ററുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനായി എല്ലാ ബാങ്ക് ശാഖകളിലും എ.ടി.എം കേന്ദ്രങ്ങളിലും റാമ്പുകൾ, ഇലക്ട്രോണിക് ഡോറുകൾ, ടാക്റ്റൈൽ ഫ്ലോർ സിഗ്നലുകൾ എന്നിവ സ്ഥാപിക്കും.
സ്റ്റാഫുകളിൽ ഒരു ടീമിന് ആംഗ്യഭാഷയിൽ പരിശീലനം നൽകും. ആവശ്യമെങ്കിൽ ഒരു വെർച്വൽ ഇന്റർപ്രെറ്ററെയും ലഭ്യമാക്കും. 15 ശതമാനം എ.ടി.എമ്മുകളിൽ ബ്രെയിലി, ഓഡിയോ ഹെഡ്സെറ്റുകൾ സജ്ജീകരിക്കും. വിവിധ വൈകല്യങ്ങളുള്ളവർക്കായി പ്രത്യേകമായി നിശ്ചയിച്ച എ.ടി.എം മെഷീനുകളിൽ ആവശ്യമായ സൂചനകളും ഉറപ്പാക്കും.
കൂടാതെ ബാങ്കിൽ ഇടപാടുകൾ നടത്തുമ്പോൾ ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകും. ഈ സൗകര്യങ്ങൾ ഉറപ്പാക്കാൻ ബാങ്കുകൾക്ക് അഞ്ചു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

