Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപെരുന്നാൾ ​ആഘോഷിച്ച്​...

പെരുന്നാൾ ​ആഘോഷിച്ച്​ ഖത്തർ; അമീർ അൽ വജ്​ബ ഈദ്​ഗാഹിൽ പ​ങ്കെടുത്തു

text_fields
bookmark_border
പെരുന്നാൾ ​ആഘോഷിച്ച്​ ഖത്തർ; അമീർ അൽ വജ്​ബ ഈദ്​ഗാഹിൽ പ​ങ്കെടുത്തു
cancel

ദോഹ: തക്​ബീർ മുഴക്കി ഈദ്​ഗാഹുകളിലെത്തി, നമസ്കാരത്തിൽ പങ്കുചേർന്നും സൗഹൃദം പങ്കുവെച്ചും ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള വിശ്വാസി സമൂഹം ബലി പെരുന്നാൾ ആഘോഷിച്ചു. ശനിയാഴ്ച രാവിലെ 5.05നായിരുന്നു ബലി പെരുന്നാൾ നമസ്കാരം. പള്ളികളും, ഈദ്​ ഗാഹുകളുമായി 588 കേന്ദ്രങ്ങളിൽ നമസ്കാര സൗകര്യം ഒരുക്കിയിരുന്നു.

വിശ്വാസികൾ അതിരാവിലെ തന്നെ നമസ്കാര സ്ഥലങ്ങളിലേക്ക്​ ഒഴുകിയെത്തി. തക്​ബീറുകൾക്കു ശേഷം, നമസ്കാരവും ഖുതുബയും ശ്രവിച്ച്​ സൗഹൃദങ്ങൾ പുതുക്കിയാണ്​ വിടവാങ്ങിയത്​. അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി അൽ വജ്​ബ പാലസിൽ ഈദ്​ നമസ്കാരം നിർവഹിച്ചു. അമീറിന്‍റെ പ്രത്യേക പ്രതിനിധി ശൈഖ്​ ജാസിം ബിൻ ഹമദ്​ ആൽഥാനി, ശൈഖ്​ അബ്​ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ്​ മുഹമ്മദ്​ ബിൻ ഖലീഫ ആൽഥാനി, ശൈഖ്​ ജാസിം ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്​ദുല്ല അൽ ഗാനിം, ശൈഖുമാർ, മന്ത്രിമാർ, ശൂറാകൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ വജ്​ബ പാലസിൽ ഈദ്​ നമസ്കാരത്തിൽ പങ്കാളികളായി. സുപ്രീം ജുഡീഷ്യറി കൗൺസിൽ ജഡ്ജ്​ ശൈഖ്​ ഡോ. തഖീൽ സായിർ അൽ ഷമ്മാരി നമസ്കാരത്തിന്​ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid Ul Adha
News Summary - Qatar celebrates the eid festival
Next Story