കാരംസ് ടൂർണമെന്റ്
text_fieldsദോഹ: സംസ്കൃതി ഖത്തറിന്റെ നേതൃത്വത്തിൽ ഖത്തർ ഇന്ത്യൻ കാരംസ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മൂന്നാമത് ഓപൺ കാരം ടൂർണമെന്റ് സമാപിച്ചു. ഫൈനൽ മത്സരത്തിൽ, സിംഗിൾസിൽ യു.പി. സലാം, ഡബിൾസിൽ ഓംകാർ– റാഷിദ് ഖാൻ സഖ്യവും ജേതാക്കളായി. സിംഗിൾസ് വിഭാഗത്തിൽ 60 താരങ്ങളും ഡബിൾസ് വിഭാഗത്തിൽ 40 ടീമുകളും ടൂർണമെന്റിൽ മാറ്റുരച്ചു. സമ്മാനദാനം സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീക്കുളം, സെക്രട്ടറിമാരായ എം. അബ്ദുൽ അസീസ്, ബിജു പി. മംഗലം, വൈസ് പ്രസിഡന്റ് സുനീതി സുനിൽ, വനിതാവേദി സെക്രട്ടറി ജെസിത നടപ്പുരയിൽ, റയ്യാൻ യൂനിറ്റ് സെക്രട്ടറി ആബിദ് പാവറട്ടി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സബീന അബ്ദുൽ അസീസ്, മുത്തു ഒറ്റപ്പാലം, വി.കെ. രാജു, ഷക്കീർ എന്നിവർ ചേർന്ന് നിർവഹിച്ചു.

