ഖത്തറില്‍ വിദേശികള്‍ പുറത്തിറങ്ങുമ്പോള്‍ ഐ . ഡി കാര്‍ഡ് കൈവശം വെക്കണം
text_fieldsദോഹ : ഖത്തറില്‍ താമസിക്കുന്ന വിദേശികള്‍ എപ്പോഴും ഐ. ഡി കാര്‍ഡ് കൈവശം വെക്കണമെന്നും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുമ്പോള്‍ സമര്‍പ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഖത്തറിലെ റെസിഡന്‍റ് പൗരനാണന്ന് തെളിയിക്കുന്ന വിദേശി പൗരനാണെന്ന ഒരേ ഒരു തെളിവാണ് എമിഗ്രേഷന്‍ വിഭാഗം വിതരണം ചെയ്യുന്ന ഐ .ഡി കാര്‍ഡ്. രാജ്യത്ത് അധിവസിക്കുന്ന വിദേശ പൗരനാണെന്നു ഉറപ്പു നല്‍കുന്ന ഈ കാര്‍ഡ് ഏതെങ്കിലും വിധത്തില്‍ നഷ്ടപ്പെടുകയെണെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എമിഗ്രേഷന്‍ ഓഫീസില്‍ ഉടനടി വിവിവരമറിയിക്കണം. അപേക്ഷ ലഭിച്ചയുടന്‍ നഷ്ടപ്പെട്ട കാര്‍ഡിന് പകരം പുതിയ ഐ . ഡി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കും. വിദേശ പൗരന്‍്റെ ഖത്തര്‍ ഐ.ഡി രാജ്യത്തിന് പുറത്തു വെച്ച നഷ്ടപ്പെട്ടാല്‍ തിരിച്ചു വരവ് പ്രയാസമാകും. അയാള്‍ നഷ്ടപ്പെട്ട ഐ.ഡി ക്കു പകരമായി റിട്ടേണ്‍ വിസക്ക് അപേക്ഷ സമര്‍പ്പിക്കുകയും അത് കൈപ്പറ്റുകയും വേണമെന്ന് എമിഗ്രേഷന്‍ പാസ്പോര്‍ട്ട് വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ ബിന്‍ അത്തിയ്യ അറിയിച്ചു. ഖത്തറില്‍ തങ്ങുന്ന വിദേശികളുടെ പാസ്സ്്സ്പോര്‍ട്ടില്‍നിന്ന് വിസ പേജ് കാന്‍സല്‍ ചെയ്തിരിക്കയാണെന്നും ഇപ്പോള്‍ ഐ.ഡി. കാര്‍ഡാണ് അവരുടെ ഒരേയൊരു താമസ രേഖയെന്നും ആഭ്യന്തര മന്ത്രാലയം ലോകരാഷ്ട്രങ്ങളെ അറിയിച്ചതായും ബ്രിഗേഡിയര്‍ ജനറല്‍ നാസ്സര്‍ ബിന്‍ അത്തിയ്യ പറഞ്ഞു. ബന്ധപ്പെട്ട വിമാനക്കമ്പനികള്‍ക്കും സമാനമായ സര്‍ക്കുലര്‍ അയക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിദേശികള്‍ തങ്ങളുടെ ഐ.ഡി കാര്‍ഡ് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കാണിക്കണം. കൂടാതെ യാത്ര ചെയ്യുന്ന എയര്‍ലൈന്‍ ഓഫീസുകളും തങ്ങളുടെ ഐ . ഡി . കാര്‍ഡ് കാണിക്കേണ്ടി വരും. യാത്രക്കാരന്‍െറ വിസ കാലാവധി , സ്പോര്‍സണ്‍ഷിപ് പോലുള്ള കാര്യങ്ങള്‍ ഇന്‍റര്‍നെറ്റ് വഴി എയര്‍ലൈന്‍ അധികൃതര്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും തിരിച്ചറിയാന്‍ വേണ്ടിയാണിത്. രാജ്യത്തിനകത്തും പുറത്തും ഐ .ഡി നഷ്ടപ്പെടുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് വെവ്വേറെ സംവിധാനങ്ങളുണ്ടെന്നു പാസ്പോര്‍ട്ട് ഓഫീസിലെ മറ്റൊരു മേധാവിയായ ബ്രിഗേഡിയര്‍ മുഹമ്മദ് സാലിഹ് അല്‍ കുവാരിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
