ദോഹ: രക്താർബുദത്തെ കുറിച്ച് പൊതുജനങ്ങളിൽ ബോധവത്കരണം ലക്ഷ്യമിട്ട് ഖത്തർ കാൻസർ സൊസൈറ്റിയുടെ കാമ്പയിൻ സമാപിച്ചു. ‘നിങ്ങളുടെ രക്തം നിങ്ങളുടെ ആരോഗ്യം’ തലക്കെട്ടിലൂന്നിയ ബോധവത്കരണ കാമ്പയിൻ ആഗസ്റ്റ് മുഴുവൻ നീണ്ടു. രക്താർബുദവുമായി ബന്ധപ്പെട്ട് ആഗോള ബോധവത്കരണ മാസാചരണത്തിെൻറ ഭാഗമായാണ് കാമ്പയിൻ.
ആരോഗ്യമന്ത്രാലയത്തിെൻറ 2015ലെ രജിസ്ട്രി പ്രകാരം രക്താർബുദം ഖത്തറിൽ വ്യാപകമാണെന്ന് ഖത്തർ കാൻസർ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. ബോധവത്കരണ കാമ്പയിെൻറ ഭാഗമായി മാളുകളിലും ഷോപ്പിങ് കോംപ്ലക്സുകളിലും മറ്റും വൈവിധ്യമായ ബോധവത്കരണ പരിപാടികൾ സൊസൈറ്റിക്കുകീഴിൽ സംഘടിപ്പിച്ചു.
പൊതുജനങ്ങളിൽനിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള പ്രത്യേക കൗണ്ടറും വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരുന്നു. കൂടാതെ, രക്താർബുദത്തിെൻറ ലക്ഷണങ്ങൾ, പ്രയാസങ്ങൾ, പ്രതിരോധം, നേരത്തേ കണ്ടെത്തുന്നതിനായുള്ള പരിശോധനയുടെ പ്രാധാന്യം എന്നിവ സംബന്ധിച്ച് പരിപാടികളിൽ ജനങ്ങൾക്കാവശ്യമായ വിവരങ്ങൾ കാമ്പയിെൻറ ഭാഗമായി നൽകി. സിറിയൻ മെഡിക്കൽ സെൻറർ, ഹമദ് മെഡിക്കൽ കോർപറേഷൻ, മാൾ ഓഫ് ഖത്തർ, ഖത്തർ ലിവിങ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ കാമ്പയിനിൽ രക്താർബുദവുമായി ബന്ധപ്പെട്ട പരിശോധനകൾക്കും സൗജന്യ ടെസ്റ്റുകൾക്കുമുള്ള വൗച്ചറുകളും വിതരണം ചെയ്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2019 11:37 AM GMT Updated On
date_range 2019-09-03T17:07:12+05:30രക്താർബുദം: കാൻസർ സൊസൈറ്റി കാമ്പയിൻ സമാപിച്ചു
text_fieldsNext Story