Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലുലുവിന്​ ആദരവുമായി...

ലുലുവിന്​ ആദരവുമായി ഖത്തർ കാൻസർ സൊസൈറ്റി

text_fields
bookmark_border
ലുലുവിന്​ ആദരവുമായി ഖത്തർ കാൻസർ സൊസൈറ്റി
cancel
camera_alt

ഖത്തർ കാൻസർ സൊസൈറ്റി റിസോഴ്​സസ്​​ ​െഡവലപ്​മെൻറ്​ ഡിപ്പാർട്​മെൻറ്​ ഡയറക്​ടർ ഡോ. ദിറ അൽ ദോസരിയിൽനിന്ന്​ ലുലു ഡയറക്​ടർ ഡോ. മുഹമ്മദ്​ അൽതാഫ്​ സർട്ടിഫിക്കറ്റ്​ ഏറ്റുവാങ്ങുന്നു    

ദോഹ: കാൻസർ രോഗത്തിനെതിരായ പോരാട്ടത്തിലെ പ്രവർത്തനങ്ങൾക്ക്​ ലുലു ​ൈഹപ്പർ മാർക്കറ്റിന്​ ഖത്തർ കാൻസർ സൊസൈറ്റിയുടെ (ക്യു.സി.എസ്) ആദരം. ലുലുവിന്​ ക്യു.സി.എസ് സർട്ടിഫിക്കറ്റും അവാർഡും സമ്മാനിച്ചു.ക്യു.സി.എസ് റിസോഴ്​സസ്​​ ​െഡവലപ്​മെൻറ്​ ഡിപ്പാർട്​മെൻറ്​ ഡയറക്​ടർ ഡോ. ദിറ അൽ ദോസരിയിൽ നിന്ന്​ ലുലു ഡയറക്​ടർ ഡോ. മുഹമ്മദ്​ അൽതാഫ്​ സർട്ടിഫിക്കറ്റും അവാർഡും ഏറ്റുവാങ്ങി. ലുലു റീജനൽ ഓഫിസിൽ നടന്ന ചടങ്ങിൽ കാൻസർ സൊസൈറ്റിയുടെയും ലുലുവി​െൻറയും മുതിർന്ന ഉദ്യോഗസ്​ഥർ പ​ങ്കെടുത്തു.

കാൻസറിനെതിരായ ഒരുമിച്ചുള്ള പോരാട്ടമാണ്​ വേണ്ടതെന്നും ഇക്കാര്യത്തിൽ എല്ലാ കാലത്തും കാൻസർ സൊസൈറ്റിയുമായി ലുലു നിരന്തരം സഹകരിക്കുന്നുണ്ടെന്നും ഡോ. ദിറ അൽ ദോസരി പറഞ്ഞു. എല്ലാ സ്​ഥാപനങ്ങളും ഇക്കാര്യത്തിൽ സഹകരിക്കേണ്ടതുണ്ട്​. ലുലുവി​െൻറ പ്രയത്​നം പ്രത്യേകം അഭിനന്ദനീയാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ കാൻസർ സൊസൈറ്റിയുടെ വിവിധ കാൻസർ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ലുലു നിശ്ചിത സംഭാവന നൽകിയിട്ടുണ്ട്​. കമ്യൂണിറ്റി പാർട്​ണർഷിപ്​ പ്രോഗ്രാമി​െൻറ ഭാഗമായാണിത്​.

കാൻസർ മൂലം ദുരിതമനുഭവിക്കുന്നവരുടെ വേദന അകറ്റാനും സമൂഹത്തിൽ ബോധവത്​കരണം നടത്താനും ശാസ്​ത്രീയ ഗവേഷണങ്ങൾക്കുമായാണ്​ ഇത്തരം സംഭാവനകൾ ഉപയോഗപ്പെടുത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Luluqatar newsQatar Cancer SocietySociety
Next Story