ബുർകിനഫാസോയിൽ ഖത്തർ കാൻസർ ചികിത്സ കേന്ദ്രം തുറന്നു
text_fieldsബുർകിനഫാസോ തലസ്ഥാന നഗരമായ ഔഗാഡോഗുവിൽ നടന്ന ഖത്തർ കാൻസർ ചികിത്സ കേന്ദ്രം ഉദ്ഘാടനചടങ്ങ്
ദോഹ: ബുർകിനഫാസോയിൽ ഖത്തർ കാൻസർ ചികിത്സ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.
തലസ്ഥാന നഗരമായ ഔഗാഡോഗുവിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഖത്തർ സഹമന്ത്രി ശൈഖ് ഹമദ് ബൻ നാസർ ബിൻ ജാസിം ആൽഥാനി, ബുർകിനഫാസോ പ്രസിഡൻറ് റോക് മാർഗ് ക്രിസ്റ്റ്യൻ കബോർ, ഖത്തറിൽ നിന്നുള്ള ഉന്നത പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ബുർകിനഫാസോ സർക്കാറിെൻറ പിന്തുണയോടെയും സഹകരണത്തോടെയും നിർമിച്ച ഫങ്ഷനൽ റേഡിയോ തെറപ്പി കേന്ദ്രം പദ്ധതിക്ക് ഖത്തർ ഡെവലപ്മെൻറ് ഫണ്ടാണ് (ക്യു.എഫ്.എഫ്.ഡി) സാമ്പത്തിക മേൽനോട്ടം വഹിച്ചത്. ബുർകിനഫാസോയിലെ അർബുദ ചികിത്സ മേഖല കൂടുതൽ നവീകരിക്കുക, ഉന്നത നിലവാരത്തിലുള്ളതും ഗുണമേന്മയുള്ളതുമായ അർബുദ ചികിത്സ ലഭ്യമാക്കുക, വിദേശരാജ്യങ്ങളിലേക്ക് ചികിത്സക്ക് പോകുന്നത് കുറക്കുക, കാൻസർ മരണനിരക്ക് കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുതിയ കാൻസർ ചികിത്സ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
3000 ചതുരശ്ര മീറ്റർ ഭൂമിയിൽ 1200 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് അത്യാധുനിക മെഡിക്കൽ സംവിധാനങ്ങളോടെ കേന്ദ്രം നിർമിച്ചിരിക്കുന്നത്. മെഡിക്കൽ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകുന്നതിനുള്ള സംവിധാനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
പ്രതിവർഷം ബുർകിനഫാസോയിൽ 1600 മുതൽ 1800 വരെ പേർക്ക് പുതുതായി അർബുദരോഗം സ്ഥിരീകരിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിൽ 60 ശതമാനം പുരുഷന്മാരും 40 ശതമാനം സ്ത്രീകളും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

