മിഡിലീസ്റ്റിലെ പ്രതിസന്ധി അവസാനിപ്പിക്കണമെന്ന് ഖത്തർ
text_fieldsശൈഖ ഉൽയാ അഹ്മദ് ബിൻ സെയ്ഫ് ആൽഥാനി
ദോഹ: മിഡിലീസ്റ്റിലെ പ്രതിസന്ധികൾ അവസാനിപ്പിക്കണമെന്നും ആശങ്കകൾ ലഘൂകരിക്കണമെന്നും ആവശ്യപ്പെട്ട് ഖത്തർ.നിലവിലെ പ്രതിസന്ധികളോടൊപ്പം കോവിഡ്-19 ഉയർത്തുന്ന പ്രത്യാഘാതങ്ങളും നിലനിൽക്കുകയാണ്. അയൽരാജ്യങ്ങൾ തമ്മിൽ പരസ്പരം ബഹുമാനിച്ചും സഹകരിച്ചും മുന്നോട്ടു പോകണമെന്നും ഖത്തർ വ്യക്തമാക്കി.
ഫലസ്തീൻ വിഷയം ഉൾപ്പെടെ മിഡിലീസ്റ്റിലെ പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനായി രക്ഷാസമിതി വിളിച്ചുചേർത്ത ഓപൺ ഡിബേറ്റിൽ ഐക്യരാഷ്ട്രസഭയിലെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ ഉൽയാ അഹ്മദ് ബിൻ സെയ്ഫ് ആൽഥാനിയാണ് ആവശ്യമുന്നയിച്ച് രംഗത്ത് വന്നത്.
ഫലസ്തീനികളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതു വരെ അന്താരാഷ്ട്ര സമൂഹത്തിെൻറ പിന്തുണയും ഐക്യദാർഢ്യവും അവർക്കുണ്ടാകണം. യു.എൻ രക്ഷാസമിതി ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധയൂന്നണമെന്നും ശൈഖ ഉൽയാ ആൽഥാനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

