ദുൽഹജ്ജ് ഒന്ന് മേയ് 28ന്; ഖത്തർ കലണ്ടർ ഹൗസ്
text_fieldsദോഹ: ഗോളശാസ്ത്ര കണക്കുകൾ പ്രകാരം ഹിജ്റ മാസമായ ദുൽഹജ്ജ് മേയ് 28ന് ആരംഭിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഇതുപ്രകാരം ജൂൺ ആറ് വെള്ളിയാഴ്ചയായിരിക്കും ബലിപെരുന്നാൾ.
മേയ് 27 ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാകുന്നതിനാൽ ദുൽഖഅദ് 29 പൂർത്തിയാക്കി, ബുധനാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കുമെന്നാണ് അറിയിപ്പ്. ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് ശേഷം 39 മിനിറ്റ് വരെ ചന്ദ്രൻ ദൃശ്യമാകുമെന്നതിനാൽ മാസപ്പിറവി കാണാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് എക്സിക്യൂട്ടിവ് ഡയറക്ടർ എൻജി. ഫൈസൽ അൽ അൻസാരി അറിയിച്ചു.
ഔദ്യോഗിക പ്രഖ്യാപനം മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഖത്തര്‍ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ മാസപ്പിറവി നിരീക്ഷണ സമിതി അറിയിക്കും.

