Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെറിയ പെരുന്നാൾ മാർച്ച് 30നെന്ന് ഖത്തർ കലണ്ടർ ഹൗസ്
text_fieldsbookmark_border
ദോഹ: ഗോളശാസ്ത്ര കണക്കുകൾ പ്രകാരം ഈ വർഷത്തെ ചെറിയ പെരുന്നാൾ മാർച്ച് 30നായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. മാർച്ച് 29 ശനിയാഴ്ച റമദാൻ 29 പൂർത്തിയാക്കി, മാർച്ച് 30 ശവ്വാൽ ഒന്നായിരിക്കുമെന്ന് കലണ്ടർ ഹൗസ് വിശദീകരിച്ചു. ഗോളശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.
മാർച്ച് 29ന് ഖത്തർ പ്രാദേശിക സമയം ഉച്ചയ്ക്ക് 1:58ന് ന്യൂമൂൺ പിറവിയെടുക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഫൈസൽ അൽ അൻസാരി പറഞ്ഞു. അതിനാൽ, ഈ ദിവസം മാസപ്പിറവി ദൃശ്യമാകും.
എന്നാൽ, മാസപ്പിറവി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഔഖാഫ് ഇസ്‍ലാമിക മതകാര്യ മന്ത്രാലയത്തിനു കീഴിലെ മാസപ്പിറവി നിരീക്ഷണ കമ്മിറ്റി നടത്തും.
Next Story

