ഖത്തർ കാബിനറ്റ് യോഗം ചേർന്നു
text_fieldsദോഹ: അമീരി ദിവാനിൽ നടന്ന കാബിനറ്റ് യോഗത്തിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി അധ്യക്ഷതവഹിച്ചു. സൗത്ത് ആഫ്രിക്കയിൽ ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തതിനെ മന്ത്രിസഭ അഭിനന്ദിച്ചു.
നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനും സമാധാനത്തിനും വികസനത്തിനും പിന്തുണ നൽകുന്നതിലും നീതി, സമത്വം, മെച്ചപ്പെട്ട ജീവിതം തുടങ്ങിയ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ഖത്തർ നടത്തുന്ന ശ്രമങ്ങൾ അമീറിന്റെ പങ്കാളിത്തത്തിലൂടെ പ്രതിഫലിപ്പിക്കുന്നുവെന്ന് മന്ത്രിസഭ വിശദീകരിച്ചു. അമീറിന്റെ റുവാണ്ട, കോംഗോ (ഡി.ആർ.സി) തുടങ്ങിയ രാജ്യങ്ങളുടെ സന്ദർശനത്തെയും തീരുമാനങ്ങളെയും മന്ത്രിസഭ പ്രശംസിച്ചു.
തുടർന്ന്, വാണിജ്യ പ്രവർത്തനങ്ങൾ വെബ്‌സൈറ്റുകളിലൂടെ നടത്തുന്നത് സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രിയുടെ കരട് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. യോഗത്തിനുശേഷം നീതിന്യായ -കാബിനറ്റ് കാര്യ സഹമന്ത്രി ഇബ്രാഹിം ബിൻ അലി ബിൻ ഈസ അൽ ഹസ്സൻ അൽ മുഹന്നദി കാര്യങ്ങൾ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

