Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈവ് കുക്കിങ്, മ്യുസിക്കിൽ നൈറ്റ്; ആവേശം നിറച്ച് ഖത്തർ ബി​രി​യാ​ണി കു​ക്കി​ങ് ഫെ​സ്റ്റി​വ​ൽ

text_fields
bookmark_border
qatar
cancel
camera_alt

ദം​ദം ബി​രി​യാ​ണി മേ​ക്കി​ങ് കോ​ണ്ട​സ്റ്റ് ഫൈനൽ മത്സരാർഥികൾ ഗൾഫ് മാധ്യമം മാനേജ്മെന്റ് ഭാരവാഹികൾ, ജഡ്ജിങ് പാനൽ, ഇവന്റ് സ്പോൺസർമാർ എന്നിവരോടൊപ്പം

ദോ​ഹ: ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ ബി​രി​യാ​ണി പാ​ച​ക മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ധ​ന്യ. ഗ​ൾ​ഫ് മാ​ധ്യ​മ​വും മീ ​ഫ്ര​ണ്ടും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ലു​ലു -ബ്രാ​ഡ്മാ​സ് ദം​ദം ബി​രി​യാ​ണി മേ​ക്കി​ങ് കോ​ണ്ട​സ്റ്റ് സ​മാ​പ​ന ച​ട​ങ്ങി​ൽ ആ​യി​ര​ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​രെ സാ​ക്ഷി​യാ​ക്കി വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ സ​ദ​സ്സി​ൽ നി​ന്ന് ആ​ര​വ​ങ്ങ​ളു​യ​ർ​ന്നു. കാ​സ​ർ​കോ​ട് സ്വ​ദേ​ശി​നി നാ​ജി​യ മ​ത്സ​ര​ത്തി​ൽ ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യ​പ്പോ​ൾ, കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി പ്ര​ഭ സാ​ലി​യ​ൻ സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പ് സ്ഥാ​നം സ്വ​ന്ത​മാ​ക്കി. പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്ക് ഗോ​ൾ​ഡ് കോ​യി​നു​ക​ളും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും കൈ​മാ​റി.

വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ 10 പേ​രാ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ മാ​റ്റു​ര​ച്ച​ത്. വെ​കീ​ട്ട് മൂ​ന്നോ​ടെ മ​ത്സ​രാ​ർ​ഥി​ക​ൾ എ​ത്തി​തു​ട​ങ്ങി​യി​രു​ന്നു. ര​ജി​സ്ട്രേ​ഷ​നും മ​റ്റ് ന​ട​പ​ടി​ക​ൾ​ക്കും ശേ​ഷം മ​ത്സ​രാ​ർ​ഥി​ക​ൾ പാ​ച​കം ആ​രം​ഭി​ച്ചു. ബാം​ഗ​ളൂ​രു സ്പെ​ഷ​ൽ ദോ​ണ്ണെ, ഹൈ​ദ​രാ​ബാ​ദി ബി​രി​യാ​ണി മു​ത​ൽ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ പ​രി​ചി​ത​മാ​യ കാ​സ​ർ​കോ​ട​ൻ മം​ഗ​ല ബി​രി​യാ​ണി, ത​ല​ശ്ശേ​രി, കോ​ഴി​ക്കോ​ട​ൻ ബി​രി​യാ​ണി​ക​ൾ വ​രെ മ​ത്സ​രാ​ർ​ഥി​ക​ൾ ത​ത്സ​മ​യം പാ​ച​കം ചെ​യ്ത് അ​വ​ത​രി​പ്പി​ച്ചു. മൂ​ന്നു മ​ണി​ക്കു​റി​നു ശേ​ഷം രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് മ​ത്സ​രം സ​മാ​പി​ച്ച​ത്. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യും സ​ദ​സ്സി​നെ ചി​ന്തി​പ്പി​ച്ചും ചി​രി​പ്പി​ച്ചും ആ​ദ്യാ​വ​സാ​നം വരെ രാ​ജ് ക​ലേ​ഷ് നി​റ​ഞ്ഞു​നി​ന്നു. ത​ത്സ​മ​യ പാ​ച​കം നേ​രി​ട്ട് കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്ക് സാ​ധി​ച്ചു. രു​ചി​യി​ലും പ്ര​സ​ന്റേ​ഷ​നി​ലും മ​ത്സ​രാ​ർ​ഥി​ക​ൾ മി​ക​വ് പു​ല​ർ​ത്തി​യ​പ്പോ​ൾ വി​ജ​യി​ക​ളെ ക​ണ്ടെ​ത്താ​ൻ ജ​ഡ്ജി​ങ് പാ​ന​ൽ പ്ര​യാ​സ​പ്പെ​ട്ടു.

പാ​ച​ക വി​ദ​ഗ്ധ​ൻ രാ​ജ് ക​ലേ​ഷി​നു പു​റ​മേ, ദോ​ഹ നാ​ഷ​ണ​ൽ ഫു​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഷെ​ഫ് ഗൈ​ത്ത് അ​ൽ ദ​കാ​ക്, ലു​ലു റീ​ജ​ണ​ൽ ഷെ​ഫ് ര​വി​ശ​ങ്ക​ർ ത​ങ്ക​വേ​ൽ, പാ​ച​ക​വി​ദ​ഗ്ധ​ൻ യു.​കെ. നൗ​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ ജ​ഡ്ജി​ങ് പാ​ന​ലാ​ണ് വി​ധി​നി​ർ​ണ​യം ന​ട​ത്തി​യ​ത്. ഷ​ക്കീ​ല, സൗ​ദ അ​ബ്ദു​ല്ല, സ​ന ബാ​നു, ഉ​സൈ​റ, ഫൗ​സി​യ കൗ​സ​ർ, ജ​സീ​മ മു​ബ​ഷി​ർ, റു​ക്സാ​ന എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റ് മ​ത്സ​രാ​ർ​ത്ഥി​ക​ൾ.

പ​രി​പാ​ടി​യു​ടെ ഒ​ടു​ക്കം വ​രെ കാ​ണി​ക​ളി​ൽ ഊ​ർ​ജ്ജ​വും ആവേശവും നി​ല​നി​ർ​ത്താ​ൻ ക​ല്ലു​വി​ന്റെ അ​വ​ത​ര​ണ​ത്തി​ന് സാ​ധി​ച്ചു. ഗാ​യ​ക​ൻ ക​ണ്ണൂ​ർ ഷെ​രീ​ഫും ശ്വേ​താ ആ​ശോ​കും ചേ​ർ​ന്നൊ​രു​ക്കി​യ സം​ഗീ​ത​രാ​വ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ വേ​ദി​യെ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ഇ​ള​ക്കി​മ​റി​ച്ചു. മാ​പ്പി​ള​പ്പാ​ട്ടു​ക​ളും സി​നി​മാ ഗാ​ന​ങ്ങ​ളും പാ​ടി സ​ദ​സ്സി​ലേ​ക്കി​റ​ങ്ങി​ച്ചെ​ന്നും നൃ​ത്തം​വെ​ച്ചും സം​ഗീ​ത സാ​ന്ദ്ര​മാ​യ ലോ​ക​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യ ആ​ഘോ​ഷ​രാ​വൊ​രു​ക്കി. ബി​രി​യാ​ണി രു​ചി​യും പാ​ട്ടും ആ​ട്ട​വു​മാ​യി ഖ​ത്ത​ർ ഇ​തു​വ​രെ കാ​ണാ​ത്ത ആ​ഘോ​ഷ​രാ​വി​നാ​ണ് ഗ​ൾ​ഫ് മാ​ധ്യ​മം വേ​ദി​യൊ​രു​ക്കി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar Biryani Festival Winner
Next Story