സംരംഭകത്വ സൂചിക: ജി.സി.സി രാജ്യങ്ങളിൽ ഖത്തർ ഒന്നാമത്
text_fieldsദോഹ: ആഗോള സംരംഭകത്വ സൂചികയിൽ ഖത്തറിന് അഭിമാനകരമായ നേട്ടം. സംരംഭകത്വ സൂചിക 2018ൽ ഗൾഫ് രാജ്യങ്ങളിലാണ് ഖത്തർ ഒന്നാമതെത്തിയത്. ആഗോള തലത്തിൽ 22ാം സ്ഥാനത്തെത്തിയ ഖത്തർ, മിന(മിഡിലീസ്റ്റ്–നോർത്ത് ആഫ്രിക്ക)മേഖലയിൽ രണ്ടാം സ്ഥാനത്തുമെത്തി. ആഗോള സംരംഭകത്വ വികസന സ്ഥാപനം(ജി.ഇ.ഡി.ഐ) പുറത്തുവിട്ട ഏറ്റവും പുതിയ സൂചികയിലാണ് ഖത്തർ അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ജി.ഇ.ഡി.ഐയുടെ മാർക്കിംഗിൽ 55 ശതമാനം സ്കോർ കരസ്ഥമാക്കിയാണ് 137 രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ 22ാം സ്ഥാനത്തെത്തിയത്.
ഖത്തറിെൻറ വ്യക്തിഗത സ്കോർ 77 ശതമാനവും ഇൻസ്റ്റിറ്റ്യൂഷണൽ സ്കോർ 73ഉം ആണെന്ന് സൂചികയിൽ വ്യക്തമാക്കുന്നു. സംരംഭകത്വ മേഖലയിൽ ഉയർന്ന വളർച്ചാ നിരക്കാണ് ഖത്തറിലെന്ന് ജി.ഇ.ഡി.ഐ വ്യക്തമാക്കി. ആഗോള സംരംഭകത്വ സൂചിക 2018ൽ ഖത്തർ ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഒന്നാമതെത്തിയെന്നും ഉയർന്ന വളർച്ചാ നിരക്കാണ് ഖത്തറിൽ അടയാളപ്പെടുത്തിയിരിക്കുന്നതെന്നും ഖത്തർ ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ ഓഫീസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കന്ന ജി.ഇ.ഡി.ഐ സംരംഭകത്വ മേഖലയിലെ ഉന്നത കേന്ദ്രമായാണ് അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
