Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ: യുനീക്ക്​ ബാഡ്മിൻറൺ ടൂർണമെൻറ്​ നടത്തി

text_fields
bookmark_border
ഖത്തർ: യുനീക്ക്​ ബാഡ്മിൻറൺ ടൂർണമെൻറ്​ നടത്തി
cancel
camera_alt

ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുനീക്ക്​ നടത്തിയ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിലെ വിജയികൾ സംഘാടകർക്കൊപ്പം

ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുനീക്ക്​ ഇന്ത്യൻ നഴ്സുമാർക്കായി ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ്​ നടത്തി.വിവിധ ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളിൽ നിന്നുള്ള 28 ടീമുകൾ പങ്കെടുത്തു. എല്ലാ കോവിഡ്​ പ്രതിരോധനടപടികളും പാലിച്ചായിരുന്നു ടൂർണമെൻറ്​. യുനീക്ക് പാട്രൺ നൗഫൽ എൻ.എം ഉദ്​ഘാടനം ചെയ്​തു. പുരുഷ സിംഗിൾസിൽ അനസ്​, പുരുഷ ഡബിൾസിൽ മനുമിഥുൻ ജോഡി, വനിതാ ഡബിൾസിൽ നിമിഷനീത ജോഡി എന്നിവർ വിജയികളായി.

അവാർഡുദാന ചടങ്ങിൽ ഖത്തർ ഇന്ത്യൻ സ്പോർട്സ്​ സെൻറർ വൈസ് പ്രസിഡൻറ്​ ഇ.പി അബ്ദുറഹ്മാൻ മുഖ്യാതിഥിയായിരുന്നു. കോവിഡ് വിരുദ്ധപോരാട്ടത്തിൻെറ മുന്നണി പോരാളികളായ നഴ്സുമാർക്ക് മാനസിക സമ്മർദം കുറക്കുവാനും ശാരീരികക്ഷമത വീണ്ടെടുക്കാനും ലക്ഷ്യമിട്ടായിരുന്നു ചാമ്പ്യൻഷിപ്പ്​. ഇത്തരം കായികപരിപാടികൾ തുടരുമെന്ന്​ സ്പോർട്സ് ഹെഡ് നിസാർ ചെറുവത്ത് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story