ദോഹ: ഈ വർഷവും ഖത്തറിന് മിച്ച ബജറ്റായിരിക്കുമെന്ന് അമേരിക്കയിലെ പ്രമുഖ സാമ്പത്തിക ഗവേഷണ ഏജൻസിയായ മൂഡി. അഞ്ച് ശതമാനത്തിെൻറ മിച്ച ബജറ്റുമായി ഖത്തർ ഈ വർഷം സാമ്പത്തിക നില ഏറെ മെച്ചപ്പെടുത്തിയതായി ഏജൻസി വ്യക്തമാക്കി. പെേട്രാളിന് ഇടക്കാലത്തുണ്ടായ വർധനവ് ഖത്തറിെൻറ സാ മ്പത്തിക വരുമാനത്തിന് ശക്തി പകർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. പെേട്രാളിനും പെേട്രാളിയം ഉൽപ ന്നങ്ങൾക്കും മുൻവർഷങ്ങളിൽ ശക്തമായ ഇടിവ് നേരിട്ടിരുന്നു. എന്നാൽ പോയ വർഷം മോശമല്ലാത്ത തര ത്തിൽ വിലയിൽ തിരിച്ചുവരവുണ്ടായത് രാജ്യത്തിെൻറ സാമ്പത്തിക നില മെച്ചപ്പെടുത്തി. അടുത്ത രണ്ട് വർഷം പെേട്രാളിന് 45 ഡോളർ മുതൽ 60 ഡോളർ വരെ വില ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരും വർഷവും രാജ്യത്തിെൻറ സാമ്പത്തിക നില പിടിച്ച് നിർത്താനും ഒരു പരിധി വരെ ശക്തിപ്പെടുത്താനും ഇത് കൊണ്ടുസാ ധിക്കും.
കഴിഞ്ഞ പതിനൊന്ന് മാസമായി രാജ്യത്തിന് മേൽ ശക്തമായ ഉപരോധമാണ് അയൽ രാജ്യങ്ങൾ ഏർപ്പെടുത്തി യത്. ഈ സാഹചര്യത്തിലും മിച്ച ബജറ്റ് ഉണ്ടാവുകയെന്നത് അത്ഭുതകരമായ കാര്യമാണെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഉപരേതാധ രാജ്യങ്ങൾ ഖത്തറിനെ സാമ്പത്തികമായി തകർക്കു ന്നതിന് നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് പരാജയപ്പെട്ട സാഹചര്യത്തിൽ വിശേഷിച്ചും ഈ റിപ്പോർട്ട് ഏറെ പ്രധാന്യം അർഹിക്കുന്നതാണ്.
നിലവിലെ രാഷ്ട്രീയ സാഹചര്യം രാജ്യത്തിെൻ്റ സാമ്പത്തിക നിലയെ ഒരു നിലക്കും ബാധിച്ചിട്ടില്ലെന്നാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്.