Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ്യ​ക്തി​ഗ​ത...

വ്യ​ക്തി​ഗ​ത ഇ​റ​ക്കു​മ​തി​യു​ടെ ക​സ്റ്റം​സ് ക്ലി​യ​റ​ൻ​സ്; ഖ​ത്ത​ർ ഏ​വി​യേ​ഷ​ൻ സ​ർ​വി​സ​സും ക​സ്റ്റം​സും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
qatar
cancel
camera_alt

ക​സ്റ്റം​സ് പോ​ർ​ട്ട്‌​സ് അ​ഫ​യേ​ഴ്‌​സ് അ​സി​സ്റ്റ​ന്റ് ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് യൂ​സ​ഫ് അ​ൽ സ​ഹ്‌​ൽ, ഖ​ത്ത​ർ ഏ​വി​യേ​ഷ​ൻ സ​ർ​വി​സ​സ് എ​യ​ർ കാ​ർ​ഗോ ചീ​ഫ് ഓ​ഫി​സ​ർ മാ​ർ​ക്ക് ആ​ന്റ​ണി ഡ്ര​ഷ് എന്നിവർ ധാ​ര​ണപ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കുന്നു

ദോ​ഹ: ഖ​ത്ത​റി​ലേ​ക്കു​ള്ള എ​യ​ർ കാ​ർ​ഗോ വ്യ​ക്തി​ഗ​ത ഇ​റ​ക്കു​മ​തി​ക​ളു​ടെ ക​സ്റ്റം​സ് ക്ലി​യ​റ​ൻ​സ് ന​ട​പ​ടി​ക​ൾ ല​ളി​ത​മാ​ക്കു​ന്ന​തി​നാ​യി ക​സ്റ്റം​സ് വി​ഭാ​ഗ​വും ഖ​ത്ത​ർ ഏ​വി​യേ​ഷ​ൻ സ​ർ​വി​സ​സും ത​മ്മി​ൽ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ചു. എ​യ​ർ കാ​ർ​ഗോ വ​ഴി എ​ത്തു​ന്ന വ്യ​ക്തി​ഗ​ത ഇ​റ​ക്കു​മ​തി വ​സ്തു​ക്ക​ൾ​ക്കാ​യി സം​യു​ക്ത ഏ​കോ​പ​ന സം​വി​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് ധാ​ര​ണാ​പ​ത്ര​ത്ത​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ത് സാ​ധ​ന​ങ്ങ​ൾ വി​ട്ടു​ന​ൽ​കു​ന്ന ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കു​ക​യും ക​സ്റ്റം​സ് ക്ലി​യ​റ​ൻ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കും.

ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് ക​സ്റ്റം​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ, ക​സ്റ്റം​സ് പോ​ർ​ട്ട്‌​സ് അ​ഫ​യേ​ഴ്‌​സ് അ​സി​സ്റ്റ​ന്റ് ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് യൂ​സ​ഫ് അ​ൽ സ​ഹ്‌​ൽ, ഖ​ത്ത​ർ ഏ​വി​യേ​ഷ​ൻ സ​ർ​വി​സ​സ് എ​യ​ർ കാ​ർ​ഗോ ചീ​ഫ് ഓ​ഫി​സ​ർ മാ​ർ​ക്ക് ആ​ന്റ​ണി ഡ്ര​ഷും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഇ​രു​വി​ഭാ​ഗ​ത്തി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ക​സ്റ്റം​സ് ക്ലി​യ​റ​ൻ​സ് പ്ര​ക്രി​യ​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ക, ലോ​ജി​സ്റ്റി​ക്സ് ഇ​ട​പാ​ടു​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മി​ട്ട് ഇ​രു​വി​ഭാ​ഗ​വും സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കും. രാ​ജ്യ​ത്തെ ക​സ്റ്റം​സ് ക്ലി​യ​റ​ൻ​സ് സം​വി​ധാ​ന​ത്തെ കൂ​ടു​ത​ൽ ആ​ധു​നി​ക​മാ​ക്കു​ന്ന​തി​നും, ഇ​റ​ക്കു​മ​തി ന​ട​പ​ടി​ക​ളി​ൽ ഉ​യ​ർ​ന്ന കാ​ര്യ​ക്ഷ​മ​ത​യും വേ​ഗ​ത​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി അ​തോ​റി​റ്റി ന​ട​പ്പാ​ക്കു​ന്ന ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ചു​വ​ടു​വെ​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar​memorandumqatar aviation service
News Summary - Qatar Aviation Services and Customs sign Memorandum of Understanding
Next Story