Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ ഏഷ്യൻ കോഒാപറേഷൻ...

ഖത്തർ ഏഷ്യൻ കോഒാപറേഷൻ ഡയ​േലാഗി​െൻറ അധ്യക്ഷ സ്ഥാന​ത്തേക്ക്​

text_fields
bookmark_border
ഖത്തർ ഏഷ്യൻ കോഒാപറേഷൻ ഡയ​േലാഗി​െൻറ അധ്യക്ഷ സ്ഥാന​ത്തേക്ക്​
cancel

ദോഹ: ഏഷ്യൻ ​കോഒാപറേഷൻ ഡയയോഗി​​​െൻറ 2019​ വർഷത്തെ അധ്യക്ഷ പദവി ഖത്തർ അലങ്കരിക്കും. ന്യൂയോർക്കിൽ ​െഎക്യരാഷ്​ട്ര സഭ ജനറൽ അസംബ്ലിക്കിടയിൽ നടന്ന ഏഷ്യൻ കോഒാപറേഷൻ ഡയ​േലാഗ്​ മന്ത്രിതല യോഗത്തിലാണ്​ ഖത്തറിനെ നേതൃസ്ഥാനത്തേക്ക തീരുമാനിച്ചത്​. വിവിധ വിഷയങ്ങളിൽ സമവായം ഉണ്ടാക്കലും സഹകരണം ശക്​തിപ്പെടുത്തലുമാണ്​ ഖത്തർ ലക്ഷ്യമിടുന്നതെന്ന്​ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ​െശെഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽ റഹ്​മാൻ ആൽഥാനി പറഞ്ഞു. ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക മത്സരക്ഷമത പരിപോഷിപ്പിക്കാനും വ്യാപാര, സാമ്പത്തിക പങ്കാളിത്തം ശക്​തമാക്കാനും ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്​തമാക്കി.


2002ൽ പ്രവർത്തനം ആരംഭിച്ചത്​ മുതൽ വൻകരയിലെ രാജ്യങ്ങൾക്കിടയിൽ എല്ലാ മേഖലകളിലും നിർണായക പങ്ക്​ വഹിക്കാൻ ഏഷ്യൻ കോഒാപറേഷൻ ഡയ​േലാഗിന്​ സാധിച്ചിട്ടുണ്ട്​. ഏഷ്യ അഭിമുഖീകരിച്ച വിവിധ വെല്ലുവിളികൾ ഒരുമയോടെ നേരിടാന​ും സാധിച്ചു. ഏഷ്യയിലെ 34 രാഷ്​ട്രങ്ങൾ ഡയലോഗിൽ അംഗങ്ങളാണ്​. ലോക വിപണിയിൽ തന്നെ ഏഷ്യൻ രാജ്യങ്ങളുടെ മത്സരക്ഷമത പ്രകടിപ്പിക്കുന്നതിന്​ ശ്രമിക്കും.
വിദ്യാഭ്യാസവും സംസ്​കാരവുമാണ്​ വികസനത്തി​​​െൻറ സുപ്രധാന തൂണുകൾ. ഭാവി തലമുറകൾക്ക്​ അടക്കം അടക്കം മികച്ച ജീവിതം കെട്ടിപ്പടുക്കുന്നതിന്​ വിദ്യാഭ്യാസത്തിലൂടെയും സംസ്​കാരത്തിലൂടെയും സാധിക്കും. ഇൗ സാഹചര്യത്തിൽ വിദ്യാഭ്യാസവും സംസ്​കാരവും സംബന്ധിച്ച രണ്ട്​ വർക്​ഷോപ്പുകൾക്ക്​ അടുത്ത വർഷം ഖത്തർ ആതിഥ്യം വഹിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsqatar asian co operation dialogue
News Summary - qatar asian co operation dialogue-qatar-qatar news
Next Story