ഖത്തർ അഷ്റഫ് കൂട്ടായ്മ ഭാരവാഹികൾ
text_fieldsഅഷ്റഫ് അമ്പലത്ത് (മുഖ്യരക്ഷാധികാരി), അഷ്റഫ് മമ്പാട് (ജനറൽ സെക്രട്ടറി), അഷ്റഫ് മൊയ്തു (പ്രസിഡന്റ്)
ദോഹ: ഖത്തറിലെ അഷ്റഫുമാരുടെ കൂട്ടായ്മക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അരോമ റസ്റ്ററന്റിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ അഷ്റഫ് അമ്പലത്തിനെ മുഖ്യരക്ഷാധികാരിയായും അഷ്റഫ് മൊയ്തുവിനെ പ്രസിഡന്റായും അഷറഫ് മമ്പാടിനെ ജനറൽ സെക്രട്ടറിയായും അഷ്റഫ് ഹരിപ്പാടിനെ ട്രഷററായും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി അഷ്റഫ് ചെമ്മാപ്പിള്ളി, അഷ്റഫ് ഹാപ്പിബേബി (വൈസ്. പ്രസി.), അഷ്റഫ് വടക്കാഞ്ചേരി, അഷ്റഫ് തിരുവത്ര ( ജോ. സെക്ര.), അഷ്റഫ് ഉസ്മാൻ (കൾച്ചറൽ കമ്മിറ്റി ചെയർമാൻ), അഷ്റഫ് ആലുങ്ങൽ (കൾച്ചറൽ കമ്മിറ്റി വൈസ് ചെയർമാൻ), അഷ്റഫ് നാട്ടിക (മെംബർഷിപ് കമ്മിറ്റി ചെയർമാൻ), അഷ്റഫ് ഫാർമസി, അഷ്റഫ് നടുവിൽ, അഷ്റഫ് മർഹബ (ഹെൽപ് ഡെസ്ക് ടീം) എന്നിവരെയും മീഡിയ കോഓഡിനേറ്ററായി അഷ്റഫ് ഓമശ്ശേരിയെയും തെരഞ്ഞെടുത്തു.
അഡ്വൈസറി ബോർഡ് മെംബർമാരായി സഫ വാട്ടർ എം.ഡി അഷ്റഫ്, ഇന്റർ ടെക്ക് എം.ഡി അഷ്റഫ്, ഗ്രാൻഡ് മാൾ എം.ഡി അഷ്റഫ്, വെൽകെയർ എം.ഡി. അഷ്റഫ് എന്നിവരെയും നാമനിർദേശം ചെയ്തു.പ്രസിഡന്റ് അഷ്റഫ് അമ്പലത്ത് അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി അഷ്റഫ് മൊയ്തു സംസാരിച്ചു.
സഫാ വാട്ടർ എം.ഡി അഷ്റഫ് യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാൻഡ് മാൾ എം.ഡി അഷ്റഫ്, വെൽകെയർ എം.ഡി അഷ്റഫ് എന്നിവരും സംസാരിച്ചു. അഷ്റഫ് ചെമ്മാപ്പിള്ളി സ്വാഗതവും അഷ്റഫ് നാട്ടികയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

