ഖത്തർ ആർട്സ് ഫെസ്റ്റ്: 350ഓളം കലാകാരന്മാർ പങ്കെടുക്കും
text_fieldsഖത്തർ ഇന്റർനാഷനൽ ആർട്സ് ഫെസ്റ്റിന്റെ ഒരുക്കങ്ങൾ സംഘാടകർ വിശദീകരിക്കുന്നു
ദോഹ: നവംബർ 25 മുതൽ 30 വരെ നീളുന്ന ആറാമത് ഖത്തർ ഇന്റർനാഷനൽ ആർട് ഫെസ്റ്റിൽ 73 രാജ്യങ്ങളിൽനിന്ന് 350ഓളം കലാകാരന്മാർ പങ്കെടുക്കുമെന്ന് സംഘാടകരായ കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ അറിയിച്ചു.
മാപ്സ് ഇന്റർനാഷനൽ, ഇന്റർനാഷനൽ കൗൺസിൽ ഓഫ് മ്യൂസിയം, ബ്രിട്ടീഷ് കൗൺസിൽ എന്നിവരുമായി സഹകരിച്ചാണ് ഖത്തറിലെ ഏറ്റവും വലിയ കലോത്സവം ഒരുങ്ങുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കലാകാരന്മാർ തങ്ങളുടെ വൈവിധ്യമാർന്ന കലാമികവ് പ്രകടിപ്പിക്കുമെന്ന് കതാറ റിസർച് ആൻഡ് സ്റ്റഡീസ് ഡയറക്ടർ ഡോ. നാദിയ അൽ മുദാഖ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജലാന്തര ഡൈവിങ്, പോയന്റ് ബാലറ്റ് ഡാൻസ് തുടങ്ങിയ സാഹസിക ഇനങ്ങളും അരങ്ങേറുമെന്ന് മാപ്സ് ഇന്റർനാഷനൽ പ്രസിഡന്റ് രശ്മി അഗർവാൾ വിശദീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 15ഓളം ഗാലറിയും മേളയുടെ ഭാഗമാകും.
ഖത്തർ, അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, ഇറാൻ, ചൈന, റഷ്യൻ, അർമീനിയ, അർജന്റീന, കൊളംബിയ, പെറു, മെക്സികോ, ഉറുഗ്വായ്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പവിലിയനും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

