Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതാമരയുടെ ‘വര’ക്ക്​...

താമരയുടെ ‘വര’ക്ക്​ വീണ്ടും അംഗീകാരം

text_fields
bookmark_border
താമരയുടെ ‘വര’ക്ക്​ വീണ്ടും അംഗീകാരം
cancel

ദോഹ: വരയുടെ േലാകത്ത് ചുവടുകൾ ഉറപ്പിച്ച് പുരസ്കാരങ്ങൾ നേടുന്ന, രാജഗിരി പബ്ലിക് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി താമര ആർ പിള്ളക്ക് വീണ്ടും അംഗീകാരം. ‘ലാൻറ് മാർക്ക്’ ഖത്തറിൽ നടത്തിയ കുട്ടികൾക്കായുള്ള ചിത്രരചന മൽസരത്തിൽ അഞ്ച് വയസ് മുതൽ ഏഴ് വയസ് വരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ താമരക്കാണ് ഒന്നാം സ്ഥാനം. ഇതിന് മുമ്പും നിരവധി ചിത്രരചന പുരസ്കാരങ്ങൾ നേടിയിട്ടുള്ള താമര വളരെ കുട്ടിയിലെ ചിത്രരചന തുടങ്ങിയതാണ്. ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുകവലിക്കെതിരായ ബോധവൽക്കരണ ചിത്ര രചന മൽസരം, എഫ്.സി.സി നടത്തിയ കുട്ടികളുടെ ചിത്രരചന മൽസരം എന്നിവയിലെല്ലാം താമര നേട്ടങ്ങൾക്ക് അർഹയായിട്ടുണ്ട്. മലയാളികളായ രാംജിത്തി​െൻറയും രാധികയുടെയും ഏക മകളായ താമര പഠനത്തിലും ഏറെ മുന്നിലാണ്. ഒളിമ്പ്യാഡ് നടത്തിയ പൊതു വിജ്ഞാന,കായിക ക്വിസിൽ ഇൗ മിടുക്കിക്ക് സമ്മാനം ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
News Summary - qatar art
Next Story