Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൗ​ഹൃ​ദം ശ​ക്ത​മാ​ക്കി...

സൗ​ഹൃ​ദം ശ​ക്ത​മാ​ക്കി ഖ​ത്ത​റും ഒ​മാ​നും

text_fields
bookmark_border
സൗ​ഹൃ​ദം ശ​ക്ത​മാ​ക്കി ഖ​ത്ത​റും ഒ​മാ​നും
cancel
camera_alt

ഒ​മാ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങു​ന്ന അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി യാ​ത്ര​യാക്കാ​നെ​ത്തി​യ​വ​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു 

ദോ​ഹ: അ​യ​ൽ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലെ സൗ​ഹൃ​ദം ഊ​ഷ്​​മ​ള​മാ​ക്കി അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ ഒ​മാ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​യി. ചൊ​വ്വാ​ഴ്​​ച ഒ​മാ​നി​ലെ​ത്തി​യ അ​മീ​ർ ര​ണ്ടു​ദി​വ​സ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ബു​ധ​നാ​ഴ്​​ച​യോ​ടെ ദോ​ഹ​യി​ൽ മ​ട​ങ്ങി​യെ​ത്തി.

ന​യ​ത​ന്ത്ര പ​രി​ശീ​ല​നം, സാ​മൂ​ഹി​ക വി​ക​സ​നം എ​ന്നീ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തി​നു​ള്ള ര​ണ്ട് ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ലും സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ, കാ​യി​ക, യു​വ​ജ​ന സ​ഹ​ക​ര​ണ മേ​ഖ​ല​ക​ളി​ലെ മൂ​ന്ന് എ​ക്‌​സി​ക്യൂ​ട്ടി​വ് പ്രോ​ഗ്രാ​മു​ക​ളി​ലും ഒ​പ്പി​ട്ടാ​ണ് അ​മീ​ർ ഒ​മാ​ൻ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും പ്ര​ദേ​ശി​ക അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​തു.

സാ​മ്പ​ത്തി​ക, നി​ക്ഷേ​പ പ​ങ്കാ​ളി​ത്ത​ങ്ങ​ൾ വൈ​വി​ധ്യ​വ​ത്ക​രി​ക്കാ​ൻ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളെ പ്രോ​ത്സാ​ഹി​പ്പി​​ക്കേ​ണ്ട​തി​ന്റെ പ്ര​ധാ​ന്യം അ​വ​ലോ​ക​നം ചെ​യ്​​തു. വി​ദ്യാ​ഭ്യാ​സ, നി​ക്ഷേ​പ മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ രാ​ഷ്​​ട്ര നാ​യ​ക​ർ ച​ർ​ച്ച ന​ട​ത്തി.

സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​തി​ന്റെ​യും മേ​ഖ​ല​യി​ലും ആ​ഗോ​ള​ത​ല​ത്തി​ലും സു​ര​ക്ഷ​യും സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി സം​ഭാ​ഷ​ണ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ​യും പ്രാ​ധാ​ന്യ​വും ഇ​രു​വ​രും ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി.

ഗ​സ്സ​യി​ലേ​ക്ക് മാ​നു​ഷി​ക സ​ഹാ​യം സു​ഗ​മ​മാ​യി എ​ത്തി​ക്കാ​നും പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ശ്ര​മി​ക്കാ​നും പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര പ്ര​യ​ത്ന​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും അ​വ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു. സു​പ്ര​ധാ​ന കാ​ര​റി​ലെ​ത്താ​ൻ ഈ​ജി​പ്തി​നും അ​മേ​രി​ക്ക​ക്കും ഒ​പ്പം സം​യു​ക്ത മ​ധ്യ​സ്ഥ​ത​വ​ഹി​ച്ച ഖ​ത്ത​റി​ന്റെ പ​ങ്കി​നെ​യും ശ്ര​മ​ങ്ങ​ളെ​യും ഒ​മാ​ൻ പ്ര​ശം​സി​ച്ചു.

റോ​യ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​മീ​റി​നെ യാ​ത്ര​യാ​ക്കാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് നേ​തൃ​ത്വം ന​ൽ​കി. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ സൗ​ദ്​ ബി​ൻ അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി, ഖ​ത്ത​ർ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ ജു​ആ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി, അ​മി​രി ദി​വാ​ൻ ചീ​ഫ്​ അ​ബ്​​ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖു​ലൈ​ഫി, ധ​ന​കാ​ര്യ​മ​ന്ത്രി അ​ലി ബി​ൻ അ​ഹ​മ്മ​ദ്​ അ​ൽ കു​വാ​രി, സാം​സ്​​കാ​രി​ക മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി, കാ​യി​ക മ​ന്ത്രി ശൈ​ഖ്​ ഹ​മ​ദ്​ ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി ശൈ​ഖ്​ ഫൈ​സ​ൽ ബി​ൻ ഥാ​നി ആ​ൽ​ഥാ​നി ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ അ​മീ​റി​നെ അ​നു​ഗ​മി​ച്ചു.

റോ​യ​ൽ ഒ​പേ​റ ഹൗ​സ്​ സ​ന്ദ​ർ​ശി​ച്ച്​ അ​മീ​ർ

മ​സ്‌​ക​ത്ത്: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി സു​ൽ​ത്താ​നേ​റ്റി​ലെ​ത്തി​യ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി മ​സ്‌​ക​ത്തി​ലെ റോ​യ​ൽ ഓ​പ​റ ഹൗ​സ് സ​ന്ദ​ർ​ശി​ച്ചു. സൗ​ക​ര്യ​ങ്ങ​ൾ, പ്ര​ക​ട​ന​ങ്ങ​ൾ, സീ​സ​ണു​ക​ൾ, വ​ർ​ഷം മു​ഴു​വ​നു​മു​ള്ള പ​രി​പാ​ടി​ക​ൾ, അ​ന്താ​രാ​ഷ്ട്ര സം​ഗീ​ത ഷോ​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ധി​കൃതർ അ​മീ​റി​ന് വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി.

മ​സ്​​ക​ത്തി​ലെ റോ​യ​ൽ ഒ​പേ​റ ഹൗ​സ്​ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി സ​ന്ദ​ർ​ശി​ക്കു​ന്നു

ബ​ഹു​മാ​നാ​ർ​ഥം അ​ൽ ആ​ലം പാ​ല​സ് ഗ​സ്റ്റ്ഹൗ​സി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് ഔ​ദ്യോ​ഗി​ക അ​ത്താ​ഴ​വി​രു​ന്ന് ന​ട​ത്തി. രാ​ജ​കു​ടും​ബ അം​ഗ​ങ്ങ​ൾ, മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ത്താ​ഴ​വി​രു​ന്നി​ന് മു​മ്പ്, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ ബ​ന്ധ​ത്തി​ന്റെ പ്ര​ക​ട​ന​മാ​യി ഇ​രു​നേ​താ​ക്ക​ളും അ​നു​സ്മ​ര​ണ സ​മ്മാ​ന​ങ്ങ​ളും കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsQatar Oman friendship
News Summary - Qatar and Oman strengthen friendship
Next Story