ഇരട്ട നികുതി ഒഴിവാക്കി ഖത്തറും കുവൈത്തും
text_fieldsഖത്തര്‍ ധനമന്ത്രി അലി ബിന്‍ അഹ്മദ് അല്‍ കുവാരിയും കുവൈത്ത് ധനമന്ത്രി നൂറ സുലൈമാന്‍ അല്‍ ഫോസാനും
ഇരട്ട നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച കരാറിൽ
ഒപ്പുവെച്ച ശേഷം
ദോഹ: ഇരട്ട നികുതി ഒഴിവാക്കാൻ ധാരണയുമായി ഖത്തറും കുവൈത്തും. ഇരുരാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക മേഖലയിലെ സഹകരണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് വരുമാനത്തിന്മേലുള്ള ഇരട്ട നികുതി ഒഴിവാക്കുന്നതിന് ഇരുരാജ്യങ്ങളും കരാറിലെത്തിയത്. ആദായ നികുതിയില്ലാത്ത രാജ്യങ്ങളാണ് ഖത്തറും കുവൈത്തും. എന്നാല്‍, ഖത്തറില്‍ 10 ശതമാനവും കുവൈത്തില്‍ 15 ശതമാനവും കോര്‍പറേറ്റ് നികുതിയുണ്ട്. പുതിയ കരാറിലൂടെ ഒരു രാജ്യത്ത് നികുതി ഈടാക്കുന്നതോടെ, മറ്റൊരു രാജ്യത്ത് രണ്ടാമതൊരു നികുതി നൽകൽ ആവശ്യമായി വരില്ല. ഖത്തര്‍ ധനമന്ത്രി അലി ബിന്‍ അഹ്മദ് അല്‍ കുവാരിയും കുവൈത്ത് ധനമന്ത്രി നൂറ സുലൈമാന്‍ അല്‍ ഫോസാനും ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളിലുമായി നിക്ഷേപമുള്ള വ്യക്തികൾക്കും കമ്പനികൾക്കും നേട്ടമുണ്ടാകുന്നതാണ് പുതിയ കരാർ.
നികുതിയിലും സാമ്പത്തിക ബന്ധങ്ങളിലും ഏകോപനവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും, സാമ്പത്തിക വിവരങ്ങളുടെ കൈമാറ്റത്തിലൂടെ സുതാര്യത ഉറപ്പാക്കാനും ഈ കരാർ സഹായിക്കുമെന്ന് ഖത്തർ ധനകാര്യ മന്ത്രി അലി ബിൻ അഹമദ് അൽ കുവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

