Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യോമഗതാഗതം ശക്തിപ്പെടുത്താൻ ഖത്തർ -ജപ്പാൻ ധാരണ

text_fields
bookmark_border
വ്യോമസേവന കരാറിലെ ഭേദഗതി സംബന്ധിച്ച ധാരണാപത്രം കൈമാറി
വ്യോമഗതാഗതം ശക്തിപ്പെടുത്താൻ ഖത്തർ -ജപ്പാൻ ധാരണ
cancel

ദോഹ: ഖത്തർ –ജപ്പാൻ വ്യോമഗതാഗതം ശക്തിപ്പെടുത്താൻ ധാരണ. വ്യോമസേവന കരാറിലെ ഭേദഗതി സംബന്ധിച്ച ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യു.സി.എ.എ) ആക്ടിങ് മേധാവി മുഹമ്മദ് ബിൻ ഫലഹ് അൽ ഹാജ്‌രിയും, ഖത്തറിലെ ജപ്പാൻ അംബാസഡർ നാവോട്ടോ ഹിസാജിമയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

ഇതോടനുബന്ധിച്ച് വ്യോമപാതകളുടെ പട്ടിക ഭേദഗതി ചെയ്യും. സിവിൽ ഏവിയേഷൻ മേഖലയിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വ്യോമസേവനങ്ങളുടെ വികസനം, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള കണക്റ്റിവിറ്റി വർധിപ്പിക്കൽ, നയതന്ത്ര ബന്ധങ്ങൾ കൂടുതൽ സുദൃഢമാക്കൽ എന്നിവയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar and Japan agree to strengthen air transport
Next Story