Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഊർജ പങ്കാളിത്ത കരാറിൽ...

ഊർജ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് ഖത്തറും ജർമനിയും

text_fields
bookmark_border
ഊർജ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് ഖത്തറും ജർമനിയും
cancel
camera_alt

ഖ​ത്ത​ർ ഊ​ർ​ജ സ​ഹ​മ​ന്ത്രി സ​അ​ദ് ശെ​രീ​ദ അ​ൽ ക​അ്ബി​യും സാ​മ്പ​ത്തി​ക, കാ​ലാ​വ​സ്​​ഥ വ​കു​പ്പ് മ​ന്ത്രി ഡോ. ​റോ​ബ​ർ​ട്ട് ഹാ​ബെ​ക്കും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച ശേ​ഷം

Listen to this Article

ഊർജ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് ഖത്തറും ജർമനിയുംദോ​ഹ: ഊ​ർ​ജ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണം വ്യ​ക്ത​മാ​ക്കി ഖ​ത്ത​റും ജ​ർ​മ​നി​യും പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഖ​ത്ത​ർ ഊ​ർ​ജ​കാ​ര്യ സ​ഹ​മ​ന്ത്രി സ​അ​ദ് ശെ​രീ​ദ അ​ൽ ക​അ്ബി​യും ജ​ർ​മ​ൻ സാ​മ്പ​ത്തി​ക, കാ​ലാ​വ​സ്​​ഥ മ​ന്ത്രി ഡോ. ​റോ​ബ​ർ​ട്ട് ഹാ​ബെ​ക്കു​മാ​ണ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ഖ​ത്ത​റും ജ​ർ​മ​നി​യും തു​ട​രു​ന്ന ച​ർ​ച്ച​ക​ളു​ടെ​യും സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് പു​തി​യ ക​രാ​റി​ൽ ഒ​പ്പ് വെ​ച്ചി​രി​ക്കു​ന്ന​ത്. പ്ര​കൃ​തി വാ​ത​ക (എ​ൽ.​എ​ൻ.​ജി) വ്യാ​പാ​ര​ബ​ന്ധ​ത്തി​ലൂ​ടെ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന പു​തി​യ ഊ​ർ​ജ പ​ങ്കാ​ളി​ത്ത​ത്തി​നും കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ത്തി​നെ​തി​രാ​യ പു​തി​യ ന​ട​പ​ടി​ക​ൾ​ക്കും ക​രാ​ർ വ​ഴി​യൊ​രു​ക്കും.

ഖ​ത്ത​റി​ൽ​നി​ന്നും എ​ൽ.​എ​ൻ.​ജി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തോ​ടെ ജ​ർ​മ​നി​യു​ടെ ഊ​ർ​ജ വി​ത​ര​ണ മേ​ഖ​ല​യി​ലെ വൈ​വി​ധ്യ​വ​ത്ക​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും ക​രാ​ർ സ​ഹാ​യി​ക്കും. ഊ​ർ​ജ​വി​ഭ​വ​ങ്ങ​ളു​ടെ പ​രി​വ​ർ​ത്ത​നം, പു​തു​ക്കാ​ൻ ക​ഴി​യു​ന്ന ഊ​ർ​ജ വി​ഭ​വ​ങ്ങ​ൾ, ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത തു​ട​ങ്ങി വ്യ​ത്യ​സ്​​ത മേ​ഖ​ല​ക​ളി​ൽ വൈ​ജ്ഞാ​നി​ക കൈ​മാ​റ്റ​ത്തി​നും ക​രാ​ർ പ്ര​യോ​ജ​ന​പ്പെ​ടും. എ​ണ്ണ​ക്കു​വേ​ണ്ടി റ​ഷ്യ​യെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഖ​ത്ത​റു​മാ​യു​ള്ള പു​തി​യ ക​രാ​ർ. ഖ​ത്ത​റു​മാ​യി ദീ​ർ​ഘ​കാ​ല ഊ​ർ​ജ പ​ങ്കാ​ളി​ത്ത​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ന് ജ​ർ​മ​നി നേ​ര​ത്തേ​ത​ന്നെ ശ്ര​മം ആ​രം​ഭി​ച്ചി​രു​ന്നു. ജ​ർ​മ​ൻ ധ​ന​കാ​ര്യ​മ​ന്ത്രി റോ​ബ​ർ​ട്ട് ഹാ​ബെ​ക്കി​ന്‍റെ ദോ​ഹ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.ഖ​ത്ത​റും ജ​ർ​മ​നി​യും ത​മ്മി​ലു​ള്ള ക​രാ​റോ​ടെ ഊ​ർ​ജ​മേ​ഖ​ല​യി​ൽ അ​ന്ത​ർ സ​ർ​ക്കാ​ർ ത​ല​ത്തി​ലെ ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ളും ബ​ല​പ്പെ​ടും. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ പു​തി​യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം പൊ​തു,

സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പു​തി​യ ഓ​ഹ​രി​യു​ട​മ​ക​ൾ​ക്കി​ട​യി​ലും പു​തി​യ സ​ഹ​ക​ര​ണം രൂ​പ​പ്പെ​ടാ​ൻ ക​രാ​ർ പു​തി​യ വ​ഴി തെ​ളി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar and Germanyenergy partnership agreement
News Summary - Qatar and Germany sign energy partnership agreement
Next Story