ഗസ്സ ചർച്ച വിലയിരുത്തി ഖത്തറും ഈജിപ്തും
text_fieldsദോഹ: ഗസ്സ വെടിനിർത്തൽ സാധ്യമാക്കാനുള്ള മധ്യസ്ഥ ദൗത്യം സംബന്ധിച്ച് ഖത്തറും ഈജിപ്തും ചർച്ച നടത്തി. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനിയും ഈജിപ്ത് വിദേശകാര്യമന്ത്രി ബദര്‍ അബ്ദുലാത്തിയും ഫോണിലാണ് നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.
ഞായറാഴ്ച നടന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ ഇസ്രായേലിന്റെയും അമേരിക്കയുടെയും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. എന്നാല്‍, മധ്യസ്ഥ ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടാക്കാനായിട്ടില്ല. ഗസ്സയിലെയും ലബനാനിലെയും സാഹചര്യങ്ങളും മേഖലയുടെ സംഘർഷാവസ്ഥയും ഇരു രാഷ്ട്ര നേതാക്കളും ചർച്ച നടത്തി.
അതേ സമയം, മധ്യസ്ഥ ചർച്ചകളിൽ ചെറിയ പുരോഗതിയുള്ളതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

