10 വർഷത്തെ എൽ.എൻ.ജി കരാറുമായി ഖത്തറും ചൈനയും
text_fieldsഎൽ.എൻ.ജി ടാങ്കർ
ദോഹ: പത്തുവർഷത്തേക്ക് ചൈനക്ക് ദ്രവീകൃത പ്രകൃതി വാതകം നൽകാനുള്ള കരാറിൽ ചൈനയും ഖത്തറും ഒപ്പുവെച്ചു. പ്രതിവർഷം 10 ലക്ഷം മെട്രിക് ടൺ വീതം എൽ.എൻ.ജി കൈമാറാനാണ് ധാരണ. ആഗോള പ്രശസ്തരായ എണ്ണക്കമ്പനിയായ 'ഷെൽ' വഴിയാവും പ്രകൃതി വാതക കൈമാറ്റം. പത്തുവർഷത്തേക്കുള്ള കരാർ 2022 ജനുവരിയിൽ പ്രാബല്യത്തിൽ വരും.
എണ്ണ-വാതക മേഖലയിൽ ഖത്തറിെൻറ പ്രധാന ഇറക്കുമതി രാജ്യവും വാണിജ്യ പങ്കാളിയുമാണ് ചൈന. അടുത്തിടെയാണ് പ്രമുഖ ചൈനീസ് എണ്ണക്കമ്പനിയായ സി.എൻ.ഒ.ഒ.സി ഖത്തറിെൻറ എൽ.എൻ.ജി മേഖലയിൽ 2900 കോടി ഡോളറിെൻറ സഹകരണത്തിന് സന്നദ്ധത അറിയിച്ചത്.
ലോകത്ത് ഏറ്റവും കൂടുതൽ പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ദീർഘകാലത്തെ ശക്തരായ വാണിജ്യപങ്കാളിയുമായുള്ള ഇടപാടിൽ ഊർജ മന്ത്രിയും ഖത്തർ പെട്രോളിയം പ്രസിഡൻറും സി.ഇ.ഒയുമായ സാദ് ബിൻ ഷെറിന അൽ കാബി സന്തോഷം പ്രകടിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.