ട്വിൻ സിറ്റി ടൂർ പാക്കേജുമായി ഖത്തറും അബൂദബിയും
text_fieldsഖത്തർ ടൂറിസം, ഡി.സി.ടി അബുദബി പ്രതിനിധികൾ കരാറിൽ ഒപ്പുവെച്ചപ്പോൾ
ദോഹ: ദോഹയുടെയും അബൂദബിയുടെയും സാംസ്കാരിക, വിനോദ സവിശേഷതകൾ കൂട്ടിയിണക്കി ഇരട്ട നഗര അവധിക്കാല പാക്കേജുകളുമായി ഖത്തറും അബൂദബിയും. പ്രാദേശിക വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യവുമായി ഖത്തർ ടൂറിസവും അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പുമാണ് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഗൾഫ് വിനോദസഞ്ചാര മേഖലയിലെ നാഴികക്കല്ലായ പങ്കാളിത്തം പ്രഖ്യാപിച്ചത്.
പുതിയ ഇരട്ട നഗര അവധിക്കാല പാക്കേജിലൂടെ യാത്രക്കാർക്ക് ദോഹയുടെയും അബൂദബിയുടെയും ഏറ്റവും മികച്ച ആകർഷണങ്ങൾ ഒറ്റ യാത്രയിലൂടെ അനുഭവിക്കാൻ സാധിക്കും. ദോഹയെയും അബൂദബിയെയും ഒരു മൾട്ടി-സിറ്റി യാത്രയിലേക്ക് യോജിപ്പിക്കാൻ യാത്രക്കാരെ പ്രാപ്തരാക്കുന്നതാണ് പുതിയ ട്വിൻ സിറ്റി പാക്കേജെന്നും, ഒരൊറ്റ യാത്രയിൽ തന്നെ രണ്ട് നഗരങ്ങളെയും ആഴത്തിലറിയുന്നതിനുള്ള അവസരം കൂടുതൽ സുഗമമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും വിസിറ്റ് ഖത്തർ പത്രക്കുറിപ്പിൽ അറിയിച്ചു. ഖത്തർ എയർവേയ്സ് ഹോളിഡേയ്സും ഇത്തിഹാദ് ഹോളിഡേയ്സുമാണ് പുതിയ സഹകരണത്തിലെ പ്രധാനികൾ.
രണ്ട് നഗരങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ പാക്കേജ് തയാറാക്കിയിരിക്കുന്നത്. യൂറോപ്യൻ, വടക്കേ അമേരിക്കൻ വിപണികളിലുടനീളമുള്ള ടൂർ ഓപറേറ്റർമാർ പുതിയ പാക്കേജിൽ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം മേഖലയിലേക്ക് പുതിയ അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കാനും വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

