യു.എൻ. ജനറൽ അസംബ്ലിയിൽ ഖത്തർ അമീർ സംസാരിക്കും
text_fieldsദോഹ: ന്യൂയോർക്കിലുള്ള ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയുടെ 81ാമത് സമ്മേളനത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുക്കും.
ചൊവ്വാഴ്ച നടക്കുന്ന ഉദ്ഘാടന സമ്മേളന സെഷനിൽ ഖത്തർ അമീർ സംസാരിക്കും. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും പ്രധാന വിഷയങ്ങളെയും വെല്ലുവിളികളെയും കുറിച്ച് അദ്ദേഹം സംസാരിക്കും. ഉന്നതതല പ്രതിനിധി സംഘവും അമീറിനൊപ്പമുണ്ട്. ഖത്തർ പ്രധാനമന്ത്രി, ഊർജകാര്യ സഹമന്ത്രി എന്നിവർ നേരത്തേ ഖത്തർ ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ അമേരിക്കയിലെത്തിയിട്ടുണ്ട്.
ശൈഖ് അഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഖത്തർ അമീർ
ദോഹ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തിൽ ഖത്തർ അനുശോചനം രേഖപ്പെടുത്തി.
പരേതന്റെ ആത്മാവിനായി പ്രാർത്ഥിച്ച അമീർ, രാജകുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അനുശോചന സന്ദേശം അയച്ചു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ദൂബൈ ഭരണാധികാരിക്ക് അനുശോചന സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

