Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖ​ത്ത​ർ അ​മീ​ർ -സിം​ഗ​പ്പുർ പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച; പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളും വി​ല​യി​രു​ത്തി

text_fields
bookmark_border
ഖ​ത്ത​ർ അ​മീ​ർ -സിം​ഗ​പ്പുർ പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച; പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളും വി​ല​യി​രു​ത്തി
cancel

ദോ​ഹ: ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും സിം​ഗ​പ്പുർ പ്ര​ധാ​ന​മ​ന്ത്രി​യും ധ​ന​കാ​ര്യ മ​ന്ത്രി​യു​മാ​യ ലോ​റ​ൻ​സ് വോ​ങ്ങും തി​ങ്ക​ളാ​ഴ്ച അ​മി​രി ദി​വാ​നി​ൽ ഔ​ദ്യോ​ഗി​ക ച​ർ​ച്ച ന​ട​ത്തി. ച​ർ​ച്ച​യു​ടെ തു​ട​ക്ക​ത്തി​ൽ സിം​ഗ​പ്പൂ​ർ പ്ര​ധാ​ന​മ​ന്ത്രി​യെ​യും പ്ര​തി​നി​ധി സം​ഘ​ത്തെ​യും ഖ​ത്ത​ർ അ​മീ​ർ സ്വാ​ഗ​തം ചെ​യ്തു. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും, പ്ര​ത്യേ​കി​ച്ച് സാ​മ്പ​ത്തി​ക, നി​ക്ഷേ​പ മേ​ഖ​ല​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ച​ർ​ച്ച ചെ​യ്തു. പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളും വി​ല​യി​രു​ത്തി.

ഇ​തി​നി​ടെ ഖ​ത്ത​ർ -സിം​ഗ​പ്പൂ​ർ ഹൈ​ലെ​വ​ൽ ജോ​യ​ന്റ് ക​മ്മി​റ്റി യോ​ഗ​ത്തി​ന്റെ മി​നി​റ്റ്സ് ഒ​പ്പു​വെ​ച്ചു. എ​ൽ.​എ​ൻ​ജി, കാ​ർ​ബ​ൺ സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഖ​ത്ത​ർ എ​ന​ർ​ജി​യും സിം​ഗ​പ്പുർ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​വും ത​മ്മി​ലു​ള്ള ധാ​ര​ണാ​പ​ത്രം പു​തു​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ളും കൈ​മാ​റി.

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, അ​മി​രി ദി​വാ​ൻ മേ​ധാ​വി അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖു​ലൈ​ഫി, മ​റ്റു മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സിം​ഗ​പ്പൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​വി​വി​യ​ൻ ബാ​ല​കൃ​ഷ്ണ​ൻ, വി​ദേ​ശ​കാ​ര്യ -ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ സ​ഹ​മ​ന്ത്രി സു​ൽ​ക്ക​ർ​നൈ​ൻ അ​ബ്ദു​ൽ റ​ഹീം, പ്ര​തി​നി​ധി സം​ഘ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം സിം​ഗ​പ്പുർ പ്ര​ധാ​ന​മ​ന്ത്രി​ക്കും പ്ര​തി​നി​ധി സം​ഘ​ത്തി​നും ഖ​ത്ത​ർ അ​മീ​ർ ഉ​ച്ച​വി​രു​ന്നും ഒ​രു​ക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar Amir Singapore Talks
Next Story