ഖത്തർ അമീർ റഷ്യയിൽ
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഔദ്യോഗിക സന്ദർശനാർത്ഥം റഷ്യയിലെത്തി. വിവിധ മേ ഖലയിൽ പരസ്പര സഹകരണവുമായി ബന്ധപ്പെട്ട കരാറുകളിൽ ഖത്തർ ഒപ്പുവെക്കുമെന്ന് അധികൃതർ വ്യക് തമാക്കി.
2022ൽ ദോഹയിൽ നടക്കുന്ന ലോകകപ്പിനുള്ള എല്ലാ സഹായ സഹകരണങ്ങളും റഷ്യ ഉറപ്പ് നൽകി. കായിക മേഖലയിൽ വിപുലമായ സഹകരണമാണ് പ്രതീക്ഷിക്കുന്നത്.
ഇരു രാജ്യങ്ങൾക്കിടയിൽ കഴിഞ്ഞ ഏ താനും വർഷങ്ങളായി വിപുലമായ സഹകരണമാണ് ഉള്ളതെന്ന് ഖത്തറിലെ റഷ്യൻ അംബാസഡർ നൂർ മുഹ മ്മദ് ഖോലോഫ് അറിയിച്ചു.
രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, വിദ്യാഭ്യാസ മേഖലകളിലാണ് ഖത്തറും റഷ്യയും സഹകരിച്ച് പ്രവർത്തിക്കുന്നത്.
ഈ മേഖലകളിൽ ഇതിനകം തന്നെ സംയുക്ത സമിതി പ്രവർത്തിക്കുന്നുണ്ടെന്ന് അംബാസഡർ അറിയിച്ചു.
2018 ഖത്തർ–റഷ്യ സാംസ്ക്കാരിക വർഷമാണ്.
സാംസ്ക്കാരിക മേഖലയിൽ പര സ്പരം സഹകരണത്തിെൻറ പുതിയ അധ്യായത്തിന് ഇതോടെ തുടക്കമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായി ഖത്തർ–റഷ്യ ബന്ധം ഏറെ സുദൃഢമായതായി റഷ്യൻ അംബസഡർ വ്യക്തമാക്കി.
ഖത്തർ പ്രതിരോധ മന്ത്രിയും റഷ്യൻ പ്രതിരോധ മന്തിയും ഈയടുത്ത് ചില സുപ്രധാന പ്രതിരോധ കരാറിൽ എത്തിച്ചേർന്നിരുന്നു.
ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് റഷ്യ സജീവമായി ഇടപെടുമെന്ന് അറിയിച്ച അംബാസഡർ റഷ്യൻ വിദേശകാര്യ മന്ത്രി സേർഗി ലാവ്റോവ് ഈ ദൗത്യവുമായി നേരത്തെ തന്നെ മേഖലയിൽ സന്ദർശനം നടത്തിയിരുന്നതായി അറിയിച്ചു.
2018 ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പിന് ശേഷം നടക്കുന്ന ദോഹ ലോകകപ്പ് ഏറെ പ്രധാന്യത്തോടെയാണ് തങ്ങൾ കാണുന്നതെന്ന് അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.