ഖത്തർ: അമീർ എൽസാൽവദോറിൽ
text_fieldsഎൽസാൽവദോറിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ വൈസ് പ്രസിഡന്റ് ഡോ. ഫെലിക്സ് അഗസ്റ്റോ അന്റോണിയോ സ്വീകരിക്കുന്നു
ദോഹ: ഗയാന സന്ദർശനം പൂർത്തിയാക്കിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ബുധനാഴ്ച എൽസാൽവദോറിലെത്തി.ചൊവ്വാഴ്ച ഗയാനയിൽ വിവിധ കൂടിക്കാഴ്ചകൾ നടത്തുകയും വാണിജ്യ-സഹകരണ കരാറുകളിൽ ഒപ്പുവെച്ച ശേഷമാണ് അമീറും ഉന്നത സംഘവും സാൽവദോറിലേക്ക് ഔദ്യോഗിക സന്ദർശനത്തിനെത്തിയത്.
ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയുമായി അമീർ ജോർജ് ടൗണിലെ പ്രസിഡൻഷ്യൽ പാലസിൽ കൂടിക്കാഴ്ച നടത്തി. നിക്ഷേപ, ഊർജ മേഖലകൾ, വാണിജ്യ-സാങ്കേതിക മേഖലകളിലെ സഹകരണം തുടങ്ങിയവ സംബന്ധിച്ച വിഷയങ്ങളിൽ കരാറിൽ ഒപ്പുവെച്ചു.
അമിരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ഊർജ സഹമന്ത്രി സഅദ് ബിൻ ഷെരിദ അൽ കഅബി, വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി, വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി ഉൾപ്പെടെ ഉന്നതസംഘം അമീറിനെ സന്ദർശനത്തിൽ അനുഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

